പ്രതീകാത്മക ചിത്രം 
India

മാറ്റി പുതിയ മൊബൈല്‍ നല്‍കണം, അംഗീകരിക്കാനാവില്ലെന്ന് കടയുടമ; 52കാരനെ 19കാരന്‍ കഴുത്തറുത്ത് കൊന്നു

മധ്യപ്രദേശില്‍ കടയുടമയെ 19കാരന്‍ കഴുത്തറുത്ത് കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ കടയുടമയെ 19കാരന്‍ കഴുത്തറുത്ത് കൊന്നു. വാങ്ങിയ മൊബൈല്‍ ഫോണ്‍ മാറ്റി നല്‍കണമെന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ഖണ്ട്വയില്‍ ശനിയാഴ്ചയാണ് സംഭവം. 52കാരനായ കടയുടമ കൗസര്‍ ഷായാണ് കൊല്ലപ്പെട്ടത്. കൗസര്‍ ഷായുടെ കടയില്‍ നിന്ന് ആയിരം രൂപയ്ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിയ 19കാരനാണ് പ്രതി. മൊബൈലിന് തകരാര്‍ ഉണ്ടെന്നും മാറ്റി നല്‍കണമെന്നും ആവശ്യപ്പെട്ട് 19കാരന്‍ കൂട്ടുകാര്‍ക്കൊപ്പം കടയില്‍ വീണ്ടും എത്തി. മാറ്റി നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 52കാരനെ കഴുത്തുമുറിച്ചാണ് കൊലപ്പെടുത്തിയത്.

കടയുടമയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ തിരിച്ചറിഞ്ഞു. ശനിയാഴ്ച തന്നെ ഇയാളെ പിടികൂടിയതായി പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം