ബാഗില്‍ നിന്ന് പുറത്തേയ്ക്ക് എടുത്ത പാമ്പിന്റെ ദൃശ്യം 
India

ബാഗില്‍ എന്തോ അനങ്ങുന്നതായി വിദ്യാര്‍ഥിനിക്ക് സംശയം; തുറന്ന അധ്യാപകര്‍ ഞെട്ടി- വീഡിയോ 

മധ്യപ്രദേശില്‍ സകൂള്‍ വിദ്യാര്‍ഥിനിയുടെ ബാഗില്‍ നിന്ന് മൂര്‍ഖനെ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ബാഗില്‍ നിന്ന് മൂര്‍ഖനെ കണ്ടെത്തി. ബാഗില്‍ എന്തോ അനങ്ങുന്നതായി സംശയം തോന്നിയ പത്താം ക്ലാസ് വിദ്യാര്‍ഥിനി വിവരം അധ്യാപകരെ അറിയിക്കുകയായിരുന്നു. ഒരു അധ്യാപകന്‍ ബാഗിലെ പുസ്തകങ്ങള്‍ അടക്കം പുറത്തേയ്ക്ക് എടുക്കുന്നതിനിടെയാണ് പാമ്പ് പുറത്തേയ്ക്ക് ചാടിയത്.

ഷാജാപൂര്‍ ബദോനി സ്‌കൂളിലാണ് സംഭവം. വീട്ടില്‍ നിന്ന് സ്‌കൂളിലെത്തിയ പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് ബാഗില്‍ എന്തോ അനങ്ങുന്നതായി സംശയം തോന്നി. ഇക്കാര്യം അധ്യാപകരോട് പറയുകയായിരുന്നു. പരിശോധനയില്‍ ബാഗില്‍ പാമ്പാണ് എന്ന് തിരിച്ചറിഞ്ഞു.

തുടര്‍ന്ന് ബാഗ് തുറന്ന് പുസ്തകങ്ങള്‍ മുഴുവന്‍ പുറത്തിട്ടു. തുടര്‍ന്ന് ബാഗ് കുടയുന്നതിനിടെയാണ് പാമ്പ് പുറത്തേയ്ക്ക് ചാടിയത്. ബാഗില്‍ ചുരുണ്ടു കിടക്കുന്ന നിലയിലായിരുന്നു മൂര്‍ഖന്‍. പിന്നാലെ പാമ്പ് ഇഴഞ്ഞുനീങ്ങി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT