Madras high court  file
India

'ഭാര്യയേയും ആണ്‍സുഹൃത്തിനേയും പലരും കണ്ടു, അതും പലയിടങ്ങളില്‍'; അവിഹിതം തെളിയിക്കാന്‍ സാഹചര്യത്തെളിവ് മതിയെന്ന് മദ്രാസ് ഹൈക്കോടതി

നേരിട്ടുള്ള തെളിവ് ഹാജരാക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് ജസ്റ്റിസ് സി വി കാര്‍ത്തികേയനും ജസ്റ്റിസ് കെ രാജശേഖറുമടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

ചെന്നൈ: ദാമ്പത്യബന്ധങ്ങള്‍ക്കിടയിലെ അവിഹിതബന്ധം സ്ഥാപിക്കാന്‍ സാഹചര്യത്തെളിവുകള്‍ മതിയെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹേതര ലൈംഗികബന്ധം നടക്കുന്നത് അതിരഹസ്യമായിട്ടായിരിക്കും. അതിന് നേരിട്ടുള്ള തെളിവ് ഹാജരാക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് ജസ്റ്റിസ് സി വി കാര്‍ത്തികേയനും ജസ്റ്റിസ് കെ രാജശേഖറുമടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു.

ഭാര്യക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്നു കാണിച്ച് ഭര്‍ത്താവ് നല്‍കിയ വിവാഹമോചന ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. അവിഹിതബന്ധത്തിന് തെളിവില്ലെന്നു പറഞ്ഞ് കുടുംബക്കോടതി നേരത്തെ ഹര്‍ജി തള്ളിയിരുന്നു. അതിനെതിരെ ഭര്‍ത്താവ് നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി അനുകൂലവിധി പുറപ്പെടുവിച്ചത്.

സിആര്‍പിഎഫ് ജീവനക്കാരനായ ഭര്‍ത്താവ് ജോലിയാവശ്യത്തിനായി പലപ്പോഴും വീട്ടില്‍നിന്ന് മാറി നില്‍ക്കാറുണ്ട്. ഈ സമയത്ത് ഭാര്യ മറ്റൊരാളുമായി അടുപ്പത്തിലായെന്നാണ് പരാതി. ഭാര്യയെയും ആണ്‍സുഹൃത്തിനെയും പലയിടത്തുവെച്ചും പലരും കണ്ടതിന് ഭര്‍ത്താവ് തെളിവ് ഹാജരാക്കിയിരുന്നു. തന്റെ ഭര്‍ത്താവിന് ഹര്‍ജിയില്‍ പറയുന്ന സ്ത്രീയുമായി ബന്ധമുണ്ടെന്നു കാണിച്ച് ആണ്‍സുഹൃത്തിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയതിന്റെ രേഖയും ഹാജരാക്കി. എന്നാല്‍, ഹര്‍ജിക്കാരന്റെ ഭാര്യയും മറ്റൊരാളും തമ്മില്‍ ലൈംഗികബന്ധമുണ്ടെന്നതിന് ഈ തെളിവുപോരെന്നായിരുന്നു കുടുംബക്കോടതിയുടെ അഭിപ്രായം.

വിവാഹേതരബന്ധത്തിന്റെപേരില്‍ വിവാഹമോചനം അനുവദിക്കണമെങ്കില്‍ ദമ്പതിമാരിലൊരാള്‍ അവിഹിത ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്ന് തെളിയിക്കണം. അതിന് നേരിട്ടുള്ള തെളിവ് ഹാജരാക്കുന്നത് തികച്ചും ദുഷ്‌കരമാണുതാനും. അങ്ങനെവരുമ്പോള്‍ സാഹചര്യത്തെളിവുകളെ ആശ്രയിക്കേണ്ടിവരും. ഈ കേസില്‍ ഭര്‍ത്താവ് ഹാജരാക്കിയ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ വിവാഹമോചനം അനുവദിക്കാവുന്നതാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Madras High Court bench of Justice C V Karthikeyan and Justice K Rajasekar ruled on adultery evidence.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാര്‍ട്ടിയെ തെറ്റായി നയിച്ചവരാണ് വര്‍ഗവഞ്ചകര്‍, തന്റെ നിലപാട് ശരിയെന്ന് ജനങ്ങള്‍ അംഗീകരിച്ചു'

മറ്റൊരു കുട്ടിയെ രക്ഷിക്കാനിറങ്ങി; കരയില്‍ നിന്ന മൂന്ന് വയസുകാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

പ്രവാസികള്‍ക്ക് നല്ല വാര്‍ത്ത; വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഓഫറുകള്‍, 'എക്‌സ്‌പ്ലോര്‍ മോര്‍' സെയിലുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

വഴിയാത്രക്കാരന്റെ ബാഗില്‍ തട്ടി മറിഞ്ഞുവീണു; സ്‌കൂട്ടര്‍ യാത്രിക ആംബുലന്‍സ് കയറി മരിച്ചു- വിഡിയോ

'അന്ന് വിജയന്‍ ചെന്നു പെട്ട ഒരു കെണിയായിരുന്നു അത്; മലയാളികള്‍ അദ്ദേഹത്തെ ഒറ്റ പുസ്തകത്തില്‍ ഒതുക്കി'