ടി എം കൃഷ്ണ ഫയല്‍
India

'ടി എം കൃഷ്ണയ്ക്ക് സുബ്ബലക്ഷ്മിയുടെ പേരിലുള്ള പുരസ്‌കാരം നല്‍കാം'; മുന്‍ ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

ജസ്റ്റിസുമാരായ എസ് എസ് സുന്ദറും പി ധനബാലും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി എം എസ് സുബ്ബലക്ഷ്മി പുരസ്‌കാരം സംഗീതജ്ഞന്‍ ടി എം കൃഷ്ണയ്ക്ക് നല്‍കാമെന്ന് മദ്രാസ് ഹൈക്കോടതി. അവാര്‍ഡ് നല്‍കുന്നത് തടഞ്ഞുകൊണ്ടുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ എസ് എസ് സുന്ദറും പി ധനബാലും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

ടി എം കൃഷ്ണയ്ക്ക് പുരസ്‌കാരം നല്‍കുന്നതിനെതിരെ സുബ്ബലക്ഷ്മിയുടെ കൊച്ചുമകന്‍ വി ശ്രീനിവാസനാണ് ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി സിംഗിള്‍ ഡിവിഷന്‍ ബെഞ്ച് സുബ്ബലക്ഷ്മിയുടെ പേരില്‍ അവാര്‍ഡ് നല്‍കുന്നത് വിലക്കുകയായിരുന്നു. സുബ്ബലക്ഷ്മിയുടെ പേര് ഒഴിവാക്കി പുരസ്കാരം നല്‍കാമെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഹിന്ദു ഗ്രൂപ്പും മ്യൂസിക്ക് അക്കാദമിയും അപ്പീല്‍ നല്‍കി. ഈ അപ്പീല്‍ പരിഗണിച്ചുകൊണ്ടാണ് പുരസ്‌കാരം നല്‍കാമെന്ന ഉത്തരവ്. ഹൈക്കോടതി ഉത്തരവിനെതിരെ ശ്രീനിവാസന്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി അടിയന്തരമായി പരിഗണിച്ചില്ല. തിങ്കളാഴ്ച ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചേക്കും.

എം എസ് സുബ്ബലക്ഷ്മിയുടെ പേരില്‍ സ്മാരകങ്ങളോ ട്രസ്റ്റുകളോ സ്ഥാപിക്കുന്നതും സംഭാവനകള്‍ സ്വീകരിക്കുന്നതും വിലക്കിയിട്ടുണ്ടെന്ന് കേസ് പരിഗണിക്കുന്നതിനിടെ ബെഞ്ച് ചൂണ്ടിക്കാട്ടി. അന്തരിച്ച ഗായികയുടെ അഭിപ്രായം അവരുടെ പേര് ദുരുപയോഗം ചെയ്യുന്നത് തടയുകയെന്നുള്ളതായിരുന്നുവെന്നും അവരുടെ പേരില്‍ അവാര്‍ഡുകള്‍ നല്‍കുന്നത് തടയണമെന്നില്ലെന്നും കോടതി പറഞ്ഞു. 2005ല്‍ ഹിന്ദു ഗ്രൂപ്പാണ് എം എസ് സുബ്ബലക്ഷ്മിയുടെ പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഓരോ വര്‍ഷവും പുരസ്‌കാരത്തിന്റെ ഭാഗമായി സംഗീത കലാനിധി അവാര്‍ഡ് ജേതാവിനെ മ്യൂസിക് അക്കാദമി തെരഞ്ഞെടുക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT