അറസ്റ്റിലായ പ്രതിയെ സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ 
India

തിരിച്ചറിയാതിരിക്കാന്‍ തൊപ്പിയും മാസ്‌കും; പൊലീസിനെ കണ്ടപ്പോള്‍ ബസിലെ വിന്‍ഡോ വഴി ചാടി രക്ഷപ്പെടാന്‍ ശ്രമം; മധുര സ്വര്‍ണകവര്‍ച്ചയിലെ മുഖ്യപ്രതി പിടിയില്‍

ധര്‍മ്മപുരി ജില്ലയില്‍ വച്ച് സേലത്തേക്ക് പോയ ബസില്‍ നിന്നുമാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ചെന്നൈ: മധുരയിലെ തനിഷ്‌ക് ജ്വല്ലറി കവര്‍ച്ചയിലെ മുഖ്യപ്രതി നിഷാന്ത് പിടിയില്‍. ധര്‍മ്മപുരി ജില്ലയില്‍ വച്ച് സേലത്തേക്ക് പോയ ബസില്‍ നിന്നുമാണ് പൊലീസ് പ്രതിയെ പിടികൂടിയത്. നിഷാന്തിന്റെ ഫോട്ടോ കണ്ടിട്ടുണ്ടായിരുന്ന ബസ് ഡ്രൈവര്‍ സംശയം തോന്നി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. നിഷാന്തിന്റെ പെണ്‍സുഹൃത്ത് മീനാക്ഷിക്ക് വീട് പണിയാന്‍ വേണ്ടി കവര്‍ച്ച നടത്തിയെന്നാണ് വിവരം.

പൊലീസിനെ കണ്ട് വിന്‍ഡോ വഴി ചാടാന്‍ രക്ഷപ്പെടാന്‍ ശ്രമിച്ച നിഷാന്തിനെ പൊലീസ് പിടികൂടുകയായിരുന്നു. തൊപ്പിയും മാസ്‌കും ധരിച്ചാണ് ഇയാള്‍ ബസില്‍ കയറിയത്. നിഷാന്തിനെ അദിയമാന്‍കോട്ട പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നേരത്തേ നിഷാന്ത് കേരളത്തിലേക്ക് കടന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പൊലീസ് പരിശോധന നടത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് നിഷാന്തിന്റെ സുഹൃത്തും സമൂഹമാധ്യമ ഇന്‍ഫ്‌ലുവന്‍സറുമായ മീനാക്ഷി നാച്ചിയാറും നിഷാന്തിന്റെ പിതാവ് സുരേഷും അറസ്റ്റിലായിരുന്നു. ഓട്ടോ ഡ്രൈവറാണു സുരേഷ്. അവസാനമായി നിഷാന്ത് മീനാക്ഷിയെ ടെലഫോണില്‍ ബന്ധപ്പെട്ടത് തിരുപ്പൂരില്‍ വച്ചായിരുന്നു. പ്രതി തമിഴ്‌നാട്ടില്‍ തന്നെയുണ്ടെന്ന് മനസിലാക്കിയതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. കവര്‍ച്ചയ്ക്ക ശേഷം അഞ്ചാംദിവസമാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

ആഡംബര ജീവിതം മോഹിച്ചാണു നിഷാന്ത് മോഷണത്തിലേക്കു നീങ്ങിയതെന്നു പൊലീസ് പറഞ്ഞു. നിഷാന്ത് തന്നെയാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നാണു പൊലീസിന്റെ നിഗമനം. തനിക്കു ലഭിച്ച യുട്യൂബ് വരുമാനം കൊണ്ടു വീട് പണിയുകയാണെന്നു കഴിഞ്ഞ ഒക്ടോബറില്‍ മീനാക്ഷി വെളിപ്പെടുത്തിയിരുന്നു. പണം തികയാതെ വന്നതോടെയാണോ കവര്‍ച്ചയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍, ചോദ്യം ചെയ്യലില്‍ നിഷാന്തിനെ മീനാക്ഷി തള്ളിപ്പറഞ്ഞു.

കഴിഞ്ഞ 12 നു പുലര്‍ച്ചെയാണു മധുര ബൈപാസിലുള്ള പുതിയ ഷോറൂമില്‍നിന്നു കിലോക്കണക്കിനു സ്വര്‍ണവും വജ്രാഭരണങ്ങളും കവര്‍ന്നത്. മോഷണത്തിനു മുന്‍പു രണ്ടുതവണ നിഷാന്ത് ജ്വല്ലറിയില്‍ എത്തിയിരുന്നെന്നു സിസിടിവി ദൃശ്യത്തിലൂടെ പൊലീസ് കണ്ടെത്തി. മോഷണ സമയത്തു നിഷാന്ത് ധരിച്ചിരുന്ന തൊപ്പിയാണ് ഇതിലേക്കു വിരല്‍ ചൂണ്ടിയത്. യ സിസിടിവി ദൃശ്യങ്ങള്‍ എഐ ഉപയോഗിച്ചു മെച്ചപ്പെടുത്തി നിഷാന്തിന്റെ ഫോട്ടോ തയാറാക്കി. മോഷണത്തിനു ശേഷം നമ്പര്‍ പ്ലേറ്റില്ലാത്ത സ്‌കൂട്ടറില്‍ രക്ഷപ്പെട്ട പ്രതി സഞ്ചരിച്ച വഴിയിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണു മീനാക്ഷിയിലേക്ക് എത്തുന്നതും ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ വെളിപ്പെട്ടതും.

Madurai Tanishq jewellery store robber Nishanth arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരാളുടെയും ശുപാര്‍ശ കേള്‍ക്കരുത്'; റോഡു സുരക്ഷാ നിയമം കര്‍ശനമായി നടപ്പാക്കും, ജനപ്രതിനിധികള്‍ ഇടപെടരുതെന്ന് മുഖ്യമന്ത്രി

വാട്‌സ്ആപ്പില്‍ ലൊക്കേഷന്‍ ഷെയര്‍ ചെയ്യാം 'ഈസി'യായി, പുതിയ അപ്‌ഡേറ്റ്

വരുന്നു ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ഇലക്ട്രിക് കാറുകള്‍; റേഞ്ച് റോവര്‍ ഇലക്ട്രിക്, സ്‌പോട്ട് ഇലക്ട്രിക് അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയില്‍

22/3ല്‍ നിന്ന് 327/6... ടെസ്റ്റില്‍ ബംഗ്ലാദേശിന്റെ 'റെക്കോര്‍ഡ് ടോട്ടൽ'!

വിദേശ നിക്ഷേപകര്‍ ഒഴുക്കിയെത്തിയത് 84,290 കോടി രൂപ; സെന്‍സെക്‌സ് 600 പോയിന്റ് കുതിച്ചു, രൂപയ്ക്കും നേട്ടം