പ്രതീകാത്മക ചിത്രം 
India

ഫോണിലൂടെ മുത്തലാഖ് ചൊല്ലി; മുപ്പത്തിയൊന്നുകാരിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ് 

ഫോണിലൂടെ മുത്തലാഖ് ചൊല്ലി; മുപ്പത്തിയൊന്നുകാരിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ് 

Author : സമകാലിക മലയാളം ഡെസ്ക്

പൂനെ: ഫോണിലൂടെ മുത്തലാഖ് ചൊല്ലിയെന്ന ഭാര്യയുടെ പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ 32കാരനെതിരെയാണ് കേസ്.

മുപ്പത്തിയൊന്നുകാരിയായ ഭാര്യ നേരത്തെ ദുബൈയില്‍ ആയിരുന്നെന്ന പൊലീസ് പറഞ്ഞു. അടുത്തിടെയാണ് ജോലിക്കായി അഹമ്മദ് നഗറില്‍ എത്തിയത്. കഴിഞ്ഞ 20ന് മുംബൈയിലുള്ള ഭര്‍ത്താവ് വിളിച്ച് ഇനി ഒരുമിച്ചു ജീവിക്കാന്‍ താത്പര്യമില്ലെന്നും തലാഖ് ചൊല്ലുകയാണെന്നും അറിയിച്ചു.

ഭാര്യുടെ പരാതിയില്‍ മുത്തലാഖ് നിരോധന നിയമം അനുസരിച്ച് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി അഹമ്മദ് നഗര്‍ ഭീനഗര്‍ കാംപ് പൊലീസ് അറിയിച്ചു.  

ദമ്പതികള്‍ക്ക് മൂന്നു വയസുള്ള കുട്ടിയുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ദിരാ ഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ല; എനിക്ക് ഭയമില്ല, അറസ്റ്റ് വരിക്കാന്‍ തന്നെയാണ് വന്നത്'

​Jantar Mantar Protest: ഡല്‍ഹി പൊലീസ് വിമാനത്തിനുള്ളില്‍, ദീപ്കെ കസ്റ്റഡിയില്‍; നാടകീയ നീക്കം

വധശിക്ഷ ലൈവായി കാണാം...!!! അമേരിക്കയില്‍ പരസ്യ വധശിക്ഷയും ലൈവ് സ്ട്രീമിങ്ങും

അവധി ദിവസം വൈകി ഉറങ്ങുന്ന ശീലമുണ്ടോ? എന്താണ് സോഷ്യൽ ജെറ്റ് ലാഗ്?

'ജാതി, മത, വര്‍ഗീയത ഉണ്ടാകരുത്; പക്ഷേ രാഷ്ട്രീയം നമുക്ക് എല്ലാവര്‍ക്കും ഉണ്ടായിരിക്കണം'