പ്രതീകാത്മക ചിത്രം 
India

'വ്യത്യസ്തനാവാന്‍' വീട് വിട്ടിറങ്ങി, ചാറ്റ് ആപ്പിന് അടിമ; 13കാരനെ കണ്ടെത്തിയത് ഗോവയില്‍ നിന്ന്

മഹാരാഷ്ട്രയില്‍ മൊബൈല്‍ ചാറ്റ് ആപ്പിന് അടിമയായ 13കാരന്‍ വീട് വിട്ടിറങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ മൊബൈല്‍ ചാറ്റ് ആപ്പിന് അടിമയായ 13കാരന്‍ വീട് വിട്ടിറങ്ങി. മൂന്ന് ദിവസത്തിന് ശേഷം ഗോവയില്‍ നിന്ന് പൊലീസ് കണ്ടെത്തിയ കുട്ടി വീട്ടുകാരുമായി ഒന്നിച്ചു. 

 ഒക്ടോബര്‍ 31നാണ് താനെ ജില്ലയിലെ ബദ്‌ലാപൂരിലെ വീട്ടില്‍ നിന്ന്് കുട്ടിയെ കാണാതായത്. ഒരു വര്‍ഷം കഴിഞ്ഞെ വീട്ടിലേക്ക് മടങ്ങിവരികയുള്ളൂവെന്ന് കുട്ടി വീട്ടുകാരെ വിളിച്ചറിയിച്ചു. ഉടന്‍ തന്നെ വീട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

അന്വേഷണത്തില്‍ മൊബൈല്‍ ചാറ്റ് ആപ്പിന് കുട്ടി അടിമയാണെന്ന് പൊലീസ് കണ്ടെത്തി. കുട്ടിയുടെ കൂട്ടുകാരോട് അന്വഷിച്ചപ്പോഴാണ് ഈ വിവരം ലഭിച്ചത്. ഡിസ്‌കോര്‍ഡ് മൊബൈല്‍ ആപ്പില്‍ കുട്ടി മണിക്കൂറുകളോളം ചെലവഴിച്ചിരുന്നതായി കൂട്ടുകാര്‍ വിവരം നല്‍കിയതായി പൊലീസ് പറയുന്നു.

ചാറ്റ് ഗ്രൂപ്പിലെ അംഗങ്ങളായ കുട്ടികള്‍ വീട് വിട്ടിറങ്ങാന്‍ തീരുമാനിച്ചു. ജീവിതത്തില്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്ത് കാണിക്കുന്നതിന് വീടു വിട്ടിറങ്ങാന്‍ കുട്ടികള്‍ തീരുമാനിക്കുകയായിരുന്നു. കുട്ടിയുടെ മൊബൈല്‍ ഫോണിന്റെ ഐപി അഡ്രസ് ഉപയോഗിച്ചാണ് 13കാരന്‍ എവിടെ ആണ് എന്ന് കണ്ടെത്തിയത്. ഗോവയില്‍ നിന്നാണ് ചാറ്റുകള്‍ വരുന്നത് എന്ന് മനസിലാക്കിയ പൊലീസ് അവിടെയെത്തി കുട്ടിയെ കണ്ടെത്തുകയായിരുന്നു. അടുത്ത സംസ്ഥാനത്തേയ്ക്ക് പോകാന്‍ പദ്ധതിയിട്ടിരിക്കേയാണ് കുട്ടിയെ കണ്ടെത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

SCROLL FOR NEXT