മുംബൈ: സര്‍ക്കാര്‍ രേഖകളില്‍ ഇനി മുതല്‍ കുട്ടിയുടെ പേരിനൊപ്പം അമ്മയുടെ പേരും നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. 2024 മെയ് 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. അതനുസരിച്ച് സംസ്ഥാനത്തുടനീളമുള്ള റവന്യൂ, വിദ്യാഭ്യാസ രേഖകളില്‍ ഇനി മുതല്‍ ഒരു വ്യക്തിയുടെ പേരിന് ഒപ്പം അമ്മയുടെ പേരും ചേര്‍ക്കണം.
എല്ലാ വിദ്യാഭ്യാസ രേഖകളിലും റവന്യൂ പേപ്പറുകളിലും സാലറി സ്ലിപ്പുകളിലും സര്‍വീസ് ബുക്കുകളിലും വിവിധ പരീക്ഷകള്‍ക്കുള്ള അപേക്ഷാ ഫോമുകളിലും ഇനി മുതല്‍ ഈ മാറ്റം ഉണ്ടാകും. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു അപേക്ഷകന്റെ ആദ്യ പേരിന് ശേഷം അമ്മയുടെ പേരും തുടര്‍ന്ന് പിതാവിന്റെ പേര്, കുടുംബപ്പേര് എന്നിങ്ങനെയാണ് ചേര്‍ക്കേണ്ടത്.
2014 മെയ് ഒന്നിനോ അതിനു ശേഷമോ ജനിച്ചവര്‍ സ്‌കൂള്‍ രേഖകള്‍, പരീക്ഷാ സര്‍ട്ടിഫിക്കറ്റുകള്‍, സാലറി സ്ലിപ്പുകള്‍ എന്നിവയ്ക്കായി നിലവിലെ ഫോര്‍മാറ്റിലാണ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടത്. തിങ്കളാഴ്ച ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി ഷിന്‍ഡെയും ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസും അജിത് പവാറും ഇത്തരത്തില്‍ തങ്ങളുടെ രെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി കാണിച്ചു. ഏകനാഥ് ഗംഗുഭായ് സംഭാജി ഷിന്‍ഡെ, ദേവേന്ദ്ര സരിത ഗംഗാധരറാവു ഫഡ്‌നാവിസ്, അജിത് അശാതായ് അനന്തറാവു പവാര്‍ എന്നിങ്ങനെയായിരുന്നു പുതിയ മാറ്റങ്ങളോടെയുള്ള അവരുടെ പേരുകള്‍.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ജനനമരണ രജിസ്റ്ററുകളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതിന് കേന്ദ്ര സര്‍ക്കാരുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട് പൊതുജനാരോഗ്യ വകുപ്പിന് മന്ത്രിസഭായോഗം നിര്‍ദ്ദേശം നല്‍കി. ഒരു അപേക്ഷകന് ജനന മരണ സര്‍ട്ടിഫിക്കറ്റുകളില്‍ അമ്മയുടെ പേര് ഉള്‍പ്പെടുത്താന്‍ കഴിയുമോ എന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചന നടത്താന്‍ സംസ്ഥാന പൊതുജനാരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചാലുടന്‍ ജനന മരണങ്ങള്‍ അച്ഛന്റെ പേരിനും കുടുംബപ്പേരിനും മുമ്പായി അമ്മയുടെ പേരും രേഖപ്പെടുത്തും.
വിവാഹിതരായ സ്ത്രീകള്‍ക്ക് അവരുടെ പേര് തുടര്‍ന്ന് അവരുടെ ഭര്‍ത്താവിന്റെ പേര്, കുടുംബപ്പേര് എന്നിങ്ങനെ ഉപയോഗിക്കാം. അനാഥരായ കുട്ടികള്‍ക്ക് അമ്മയുടെ പേര് ഉള്‍പ്പെടുത്തുന്നതില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഇളവ് നല്‍കും.
ഇതുകൂടാതെ, ന്യൂനപക്ഷങ്ങള്‍, ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍, ആദിവാസികള്‍, ധന്‍ഗര്‍ (ഇടയന്‍) സമൂഹം തുടങ്ങി ഇതര വിഭാഗങ്ങള്‍ക്കും ഇത് ബാധകമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates