കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയ ഡെപ്യൂട്ടി സ്പീക്കര്‍ പിടിഐ
India

സംവരണത്തില്‍ പ്രതിഷേധം: ഡെപ്യൂട്ടി സ്പീക്കര്‍ മന്ത്രാലയത്തിന്റെ മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടി ( വീഡിയോ)

നര്‍ഹരി ജര്‍വാള്‍ ആണ് മഹാരാഷ്ട്ര മന്ത്രാലയയുടെ മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടിയത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: സംവരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍ നിയമസഭയുടെ മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടി. മഹാരാഷ്ട്ര നിയമസഭ ഡെപ്യൂട്ടി സ്പീക്കറും എന്‍സിപി അജിത് പവാര്‍ വിഭാഗം എംഎല്‍എയുമായ നര്‍ഹരി ജര്‍വാള്‍ ആണ് മഹാരാഷ്ട്ര മന്ത്രാലയയുടെ മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടിയത്.

താഴെ വിരിച്ച വലയില്‍ വീണതിനാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ജര്‍വാളിനൊപ്പം മറ്റു മൂന്നുപേര്‍ കൂടി പ്രതിഷേധസൂചകമായി താഴേക്ക് ചാടിയിരുന്നു. പട്ടിക വിഭാഗത്തിന്റെ ക്വാട്ടയില്‍ നിന്നും ധാങ്കര്‍ സമുദായത്തിന് സംവരണം നല്‍കുന്നതിനെ ജര്‍വാള്‍ എതിര്‍ത്തിരുന്നു.

ഒബിസി വിഭാഗത്തില്‍പ്പെട്ട ധാങ്കര്‍ സമുദായം പട്ടിക വര്‍ഗ സംവരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധത്തിലായിരുന്നു. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ അധ്യക്ഷതയില്‍ മന്ത്രിസഭായോഗം ചേരുന്നതിനിടെ, മഹാരാഷ്ട്ര മന്ത്രാലയത്തിന് പുറത്ത് ഗോത്രവിഭാഗത്തില്‍പ്പെട്ട എംഎല്‍എമാരുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലഷ്കർ ഭീകരനെ ഇന്ത്യ വധിച്ചു; തെറ്റെന്ന് തെളിയിക്കാൻ 'വ്യാജനെ' ഇറക്കി നാടകം! നാണംകെട്ട് പാകിസ്ഥാൻ

വേളാങ്കണ്ണി പള്ളിയിൽ ഇന്ന് മുതൽ 24 മണിക്കൂറും ഭക്തർക്ക് പ്രവേശനം

സന്താനോത്പാദനം മാത്രമല്ല ദാമ്പത്യത്തിന്റെ ലക്ഷ്യം, കുട്ടിയില്ലാത്തത് വിവാഹമോചനത്തിന് കാരണമായി കാണാനാകില്ല: മദ്രാസ് ഹൈക്കോടതി

പനിച്ച് വിറച്ച് കേരളം, പാലക്കാട് 14കാരി മരിച്ചു; എന്ന് തീരും മരുന്ന് പ്രതിസന്ധി?

Today's Rashi Phalam october 03| പ്രണയിതാക്കൾക്ക് നല്ല ദിവസം, പഠനത്തിൽ പുരോഗതി