മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താ സമ്മേളനത്തിനിടെ  ഫയല്‍
India

മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് തീയതികളായി; കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ്13ന്; 23ന് വോട്ടെണ്ണല്‍

മഹാരാഷ്ട്രയില്‍ നവംബര്‍ 20നും ഝാര്‍ഖണ്ഡില്‍ നവംബര്‍ 13നും നവംബര്‍ 20നും രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരളത്തിലെ മൂന്ന് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഉള്‍പ്പടെ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വയനാട്, ലോക് സഭാ മണ്ഡലം പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലം എന്നിവിങ്ങളില്‍ നവംബര്‍ 13നാണ് വോട്ടെടുപ്പ്. മഹാരാഷ്ട്രയില്‍ നവംബര്‍ 20നും ഝാര്‍ഖണ്ഡില്‍ നവംബര്‍ 13, 20 തീയതികളിലും വോട്ടെടുപ്പ് നടക്കും. എല്ലായിടത്തും നവംബര്‍ 23നാണ് വോട്ടെണ്ണലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തില്‍ വെള്ളിയാഴ്ച മുതല്‍ പത്രിക സമര്‍പ്പിക്കാം. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി 25 ആണ്. സൂക്ഷ്മ പരിശോധന 28ന്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 30 ആണ്.

47 നിയമസഭാ മണ്ഡലങ്ങളിലേക്കും വയനാട്, മഹാരാഷ്ട്രയിലെ നന്തേഡ് ലോക്‌സഭാ മണ്ഡലത്തിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നന്തേഡില്‍ നവംബര്‍ 20നും വയനാടും മറ്റ് 47 നിയമസഭാ മണ്ഡലങ്ങളിലും നവംബര്‍ 13നുമാണ് വോട്ടെടുപ്പ് നടക്കുക.

മഹാരാഷ്ട്രയിലെ 288 സീറ്റുകളില്‍ ജനറല്‍ വിഭാഗം 234 സീറ്റുകളിലും എസ് സി വിഭാഗം 29 സീറ്റുകളിലും എസ്ടി വിഭാഗം 25 സീറ്റുകളിലും മത്സരിക്കും. ഝാര്‍ഖണ്ഡില്‍ 81 സീറ്റുകളില്‍ 44 എണ്ണം ജനറല്‍ വിഭാഗത്തിനും എസ്ടി വിഭാഗത്തിന് 28ഉം എസ് സി വിഭാഗത്തിന് 9 സീറ്റുകളിലുമായി മത്സരിക്കും. കഴിഞ്ഞതവണ മഹാരാഷ്ട്രയില്‍ ഒറ്റ ഘട്ടമായും ജാര്‍ഖണ്ഡില്‍ 5 ഘട്ടമായുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

മഹാരാഷ്ട്രയില്‍ എക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം വീണ്ടും അധികാരത്തില്‍ വരുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുമ്പോള്‍ കോണ്‍ഗ്രസ്, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം), എന്‍സിപി (ശരദ് പവാര്‍) എന്നിവരടങ്ങിയ മഹാവികാസ് അഘാഡി സഖ്യം അധികാരത്തില്‍ തിരിച്ചെത്തുമെന്ന കണക്കുകൂട്ടലിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റം തുണയാകുമെന്നും മഹാവികാസ് അഘാഡി സഖ്യം കണക്ക് കൂട്ടുന്നു.

ഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഝാഖണ്ഡ് മുക്തി മോര്‍ച്ചയാണ് നിലവിലെ ഭരണകക്ഷി. 2019 ലെ തെരഞ്ഞെടുപ്പില്‍ ജെഎംഎം 30 സീറ്റുകള്‍ നേടുകയും 16 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയുമായിരുന്നു. ജനുവരിയില്‍ ഭൂമി കുംഭകോണക്കേസില്‍ സോറന്‍ അറസ്റ്റിലായതോടെ രാജിവച്ച് മുതിര്‍ന്ന ജെഎംഎം മുതിര്‍ന്ന നേതാവായ ചമ്പായ് സോറനെ മുഖ്യമന്ത്രിയാക്കി. ജയില്‍ മോചിതനായതോടെ ഹേമന്ത് സോറന്‍ തന്നെ അധികാരത്തിലെത്തി. പിന്നാലെ ചമ്പായ് സോറന്‍ ബിജെപിയിലെത്തി. ഇത്തവണ ബിജെപിക്കും ജെഎംഎമ്മിനും അഭിമാനപ്പോരാട്ടമാണ്. അധികാരം നിലനിര്‍ത്താനാകുമെന്ന് സോറനും തിരിച്ചുപിടിക്കാനാകുമെന്ന് ബിജെപിയും കണക്ക് കൂട്ടുന്നു.

മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബര്‍ 26ന് അവസാനിക്കുമ്പോള്‍ ഝാര്‍ഖണ്ഡ് നിയമസഭയുടെ കാലാവധി അടുത്ത വര്‍ഷം ജനുവരി 5 ന് അവസാനിക്കുക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT