പ്രതീകാത്മക ചിത്രം 
India

ബോസിനൊപ്പം കിടക്ക പങ്കിടാന്‍ വിസമ്മതിച്ചു; ഭാര്യയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്, കേസ്

ആദ്യ ഭാര്യയ്ക്ക് മാതാപിതാക്കളുടെ കൈയില്‍ നിന്ന് 15 ലക്ഷം രൂപ വാങ്ങി നല്‍കാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടതോടെയാണ് യുവതി പരാതിയുമായി രംഗത്ത് വന്നത്.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മേലുദ്യോഗസ്ഥനൊപ്പം കിടക്ക പങ്കിടാന്‍ വിസമ്മതിച്ചതിന് ഭാര്യയെ മുത്തലാഖ് ചൊല്ലി സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ഭര്‍ത്താവ്. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

45 വയസുള്ള ഭര്‍ത്താവ് 28 വയസുള്ള രണ്ടാം ഭാര്യയെയാണ് മുത്തലാഖ് ചൊല്ലിയത്. ആദ്യ ഭാര്യരെ മൊഴി ചൊല്ലുന്നതിന് മാതാപിതാക്കളുടെ കൈയില്‍ നിന്ന് 15 ലക്ഷം രൂപ വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ട് ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുമായിരുന്നെന്ന് യുവതി പരാതിയില്‍ പറഞ്ഞു. മാത്രമല്ല ഒരു പാര്‍ട്ടിക്കിടെ തന്‍റെ മേലുദ്യോഗസ്ഥനൊപ്പം കിടക്ക പങ്കിടാനും ആവശ്യപ്പെട്ടു.ഇതിനു വിസമ്മതിച്ചതോടെ മുത്തലാഖ് ചൊല്ലുകയായിരുന്നു. 2019 മുതല്‍ ക്രിമിനല്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാണ്.

ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും മുസ്ലീം വിവാഹ അവകാശ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷം ജനുവരിയിലാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. ആദ്യ ഭാര്യയെ വിവാഹ മോചനം ചെയ്യുന്നതിനായി രണ്ടാം ഭാര്യയില്‍ നിന്ന് പണം ആവശ്യപ്പെട്ടു.

ഇതിനിടയില്‍ ബോസിനൊപ്പം കിടക്ക പങ്കിടണമെന്ന് യുവാവ് രണ്ടാം ഭാര്യയെ നിര്‍ബന്ധിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാള്‍ മുത്തലാഖ് ചൊല്ലിയത്. മുത്തലാഖ് ചൊല്ലിയതിനും പീഡിപ്പിച്ചതിനുമുള്‍പ്പെടെ ഭാര്യ പരാതി സാംബാജി നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തൃശൂരില്‍ വോട്ടിനായി കിറ്റുകള്‍ നല്‍കി'; ബിജെപിക്കെതിരെ ആരോപണവുമായി സിപിഎം

അവധിക്കാലമാണ്!, കുട്ടികളുടെ ഈ ഏഴു കാര്യത്തില്‍ ശ്രദ്ധ വേണം; മുന്നറിയിപ്പുമായി കേരള പൊലീസ്

വീണ്ടും 'റിസ്‌വി' കൊടുങ്കാറ്റ്! ; അനായാസം ഡല്‍ഹി; മുംബൈക്ക് സീസണിലെ ആദ്യ തോല്‍വി

കൈകോര്‍ത്ത് മലയാളത്തിന്റെ മഹാനടന്മാര്‍; കാത്തിരിപ്പിനൊടുവില്‍ 'പേട്രിയറ്റ്' ട്രെയിലര്‍ എത്തി

കുടകില്‍ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാനില്ല, ഉള്‍ക്കാട്ടില്‍ കുടുങ്ങി?; തിരച്ചില്‍

SCROLL FOR NEXT