ഫോട്ടോ: ട്വിറ്റർ 
India

കുതിച്ചുയര്‍ന്ന് കോവിഡ്; മഹാരാഷ്ട്രയില്‍ ഇന്ന് 11,877 പേര്‍ക്ക് രോഗം; ബംഗാളിൽ 6,153 രോ​ഗികൾ

കുതിച്ചുയര്‍ന്ന് കോവിഡ്; മഹാരാഷ്ട്രയില്‍ ഇന്ന് 11,877 പേര്‍ക്ക് രോഗം; ബംഗാളിൽ 6,153 രോ​ഗികൾ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 11,877 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2,069 പേര്‍ക്ക് രോഗ മുക്തി. ഒന്‍പത് പേര്‍ മരിച്ചു. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 42,024 ആയി. 

മഹാരാഷ്ട്രയില്‍ ഇന്ന് 50 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ ഒമൈക്രോണ്‍ കേസുകളുടെ എണ്ണം 510 ആയി. 

മുംബൈയിലും കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. ഇന്ന് മുംബൈയില്‍ മാത്രം 8,036 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 578 പേര്‍ക്കാണ് രോഗ മുക്തി. ഇതോടെ മുംബൈയില്‍ മാത്രം ആക്ടീവ് രോഗികളുടെ എണ്ണം 29,819 ആയി. മുംബൈയില്‍ ഇന്നലെ 6,347 പേര്‍ക്കായിരുന്നു രോഗം കണ്ടെത്തിയത്. 

പശ്ചിമ ബംഗാളില്‍ 6,153 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് 1,641 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. കൊല്‍ക്കത്തയില്‍ മാത്രം ഇന്ന് 3,194 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്

യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി; പരാമാവധി ചാര്‍ജ് 300 രൂപ

'ആ ഡിസൈനിൽ എന്റെ ചിത്രങ്ങൾ'; ബി​ഗ് ബോസിൽ മോഹൻലാൽ ധരിച്ച ഷർട്ട് വിവാ​​ദത്തിൽ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 17നും 30നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം