ലക്‌നൗവിലുള്ള ലോക് ബന്ധു ആശുപത്രിയില്‍ ഉണ്ടായ വന്‍ തീപിടുത്തം എക്‌സ്
India

ലഖ്‌നൗ ലോക് ബന്ധു ആശുപത്രിയില്‍ വന്‍ തീപിടിത്തം; ഇരുന്നൂറോളം രോഗികളെ സുരക്ഷിതമായി മാറ്റി

ആശുപത്രിയിലെ താഴത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്. പിന്നാലെ കെട്ടിടത്തില്‍ പുക നിറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലക്‌നൗവിലുള്ള ലോക് ബന്ധു ആശുപത്രിയില്‍ വന്‍ തീപിടിത്തം. അഗ്‌നിശമന സേനയും മറ്റ് അടിയന്തിര രക്ഷാപ്രവര്‍ത്തക വിഭാഗങ്ങളും സ്ഥലത്തെത്തി ആശുപത്രിയില്‍ നിന്ന് ഇരുന്നൂറോളം രോഗികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു. മണിക്കൂറുകള്‍ക്ക് ശേഷമാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയത്.

ആശുപത്രിയിലെ താഴത്തെ നിലയിലാണ് തീപിടിത്തം ഉണ്ടായത്. പിന്നാലെ കെട്ടിടത്തില്‍ പുക നിറഞ്ഞു. ആദ്യം തീപിടിച്ച നിലയില്‍ 40ഓളം രോഗികളാണ് ഉണ്ടായിരുന്നത്. ശേഷം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ രോഗികള്‍ കൂടുതല്‍ പരിഭ്രാന്തരായി. പുക ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ജീവനക്കാര്‍ രോഗികളെ മാറ്റാനുള്ള ശ്രമം തുടങ്ങിയിരുന്നു.

അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് പ്രാഥമിക നിഗമനം. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക് സ്ഥലത്തെത്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ആശുപത്രിയില്‍ നിന്ന് മാറ്റിയ രോഗികളെ മറ്റ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരില്‍ മൂന്ന് പേര്‍ ഗുരുതരാവസ്ഥയിലുള്ളവരാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് തന്നെ മാറ്റിയതായും അധികൃതര്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'17 കാരന്റെ ഫോട്ടോ മാത്രമേ ഇനി നല്‍കാനുള്ളൂ'; ചേരാനെല്ലൂര്‍ കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി; നാടകീയ രം​ഗങ്ങൾ

കേരളത്തിലെ എസ്‌ഐആര്‍: പരാതി നല്‍കാനുള്ള സമയം നീട്ടി സുപ്രീംകോടതി; പേര് വെട്ടിയവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം

കനത്ത മഴ: ഇന്ത്യാ സഖ്യത്തിന്റെ 'ജനകീയ കുറ്റവിചാരണ'മാറ്റി; രാംലീല മൈതാനത്ത് എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാമെന്ന് രാഹുൽ ഗാന്ധി

ഗ്ലെന്‍ ഫിലിപ്‌സിന് സെഞ്ച്വറി, ബ്രേസ്‌വെലിന് ഫിഫ്ഫ്റ്റി; 260 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യമുയര്‍ത്തി കിവീസ്

വലിയ കിഴങ്ങിന് 'എൻപികെ' പ്രയോഗം; കപ്പ നട്ട് 6 മാസത്തില്‍ വിളവെടുക്കാം