ഗസൽ അലഗ്/ ഇൻസ്റ്റ​ഗ്രാം 
India

'ആർത്തവ അവധി വേണ്ട, വർക്ക് ഫ്രം ഹോം മതി'; വീട്ടുജോലിക്കാരിക്കും വർക്ക് ഫ്രം ഹോം കൊടുക്കുമോ? 

ആർത്തവ അവധിയിൽ പ്രതികരിച്ച് പ്രമുഖ ബ്യൂട്ടി ബ്രാന്റായ മാമാ എർത്തിന്റെ സഹസ്ഥാപക ഗസൽ അലഗ്

സമകാലിക മലയാളം ഡെസ്ക്

സ്ത്രീകളിലെ ആർവത്തം ഒരു ശാരീരിക വൈകല്യമല്ലെന്നും പ്രത്യേക അവധി സർക്കാരിന്റെ പരി​ഗണനയിലില്ലെന്നും കേന്ദ്ര വനിത-ശിശു വികസന മന്ത്രി സ്മൃതി ഇറാനി രാജ്യസഭയിൽ‌ മറുപടി പറഞ്ഞതിന് പിന്നാലെ വലിയ ചർച്ചയാണ് സോഷ്യൽമീഡിയയിലടക്കം ഇതു സംബന്ധിച്ച് ഉയരുന്നത്.

നിബന്ധിത ആർത്തവ അവധി തൊഴിൽ മേഖലയിൽ സ്ത്രീകളോട് വിവേചനത്തിന് കാരണമാകുമെന്ന് മന്ത്രി ചോദ്യോത്തര വേളയിൽ പറഞ്ഞു. മന്ത്രി പറഞ്ഞതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രം​ഗത്തെത്തി. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് രം​​ഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ബ്യൂട്ടി ബ്രാന്റായ മാമാ എർത്തിന്റെ സഹസ്ഥാപ ഗസൽ അലഗ്. 

സ്ത്രീകളുടെ തുല്യ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടം നൂറ്റാണ്ടുകളായി തുടരുന്നതാണ്. നിർബന്ധിത ആർത്തവ അവധി എന്ന ആവശ്യം ഈ പോരാട്ടങ്ങൾക്ക് തിരിച്ചടിയാകുമെന്നും പകരം വേദന അനുഭവിക്കുന്നവർക്ക് 'വർക്ക് ഫ്രം ഹോം' എന്ന ഓപ്ഷൻ നൽകാവുന്നതാണെന്നും ​ഗസൽ എക്‌സിൽ കുറച്ചു. നിരവധി ആളുകളാണ് ഇതിനെ വിമർശിച്ച് രം​ഗത്തെത്തിയത്. 'വീട്ടു ജോലിക്കാരിക്കും വർക്ക് ഫ്രം ഹോം ഓപ്‌ഷൻ നൽകുമോ? സൂം കോൾ ചെയ്‌ത് വീടു തുടയ്‌ക്കുന്നത് എങ്ങനെ എന്ന് പൂച്ചയ്‌ക്ക് പറഞ്ഞു കൊടുത്ത് ചെയ്‌പ്പിക്കുമോ?' എന്നായിരുന്നു ഒരാളുടെ കമന്റ്.  എന്നാൽ അഭിപ്രായത്തോട് അനുകൂലിച്ച് മുന്നോട്ടു വന്നവരുമുണ്ട്. 

ബുധനാഴ്ച രാജ്യസഭയിൽ ശമ്പളത്തോടു കൂടിയ ആർത്തവ അവധിക്ക് സർക്കാർ ആലോചിക്കുന്നുണ്ടോ എന്ന എംപി മനോജ് കുമാർ ഝായുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്ര മന്ത്രി. ഒരു സ്ത്രീയുടെ ജീവിത യാത്രയിൽ ആർത്തവം എന്നത് സ്വാഭാവികമാണ്. പ്രത്യേക അവധി നൽകേണ്ടുന്ന ഒരു ശാരീരിക വൈകല്യമല്ലെന്നും മന്ത്രി വ്യക്തിമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT