തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മഹുവ മൊയ്ത്ര  എക്‌സ്‌
India

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

നൃത്തത്തില്‍ മറ്റ് സ്ത്രീകള്‍ക്കൊപ്പമാണ് മമതയുടേയും മഹുവയുടേയും നൃത്തം

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ നാദിയ ജില്ലയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മഹുവ മൊയ്ത്രയുടെ കൈകോര്‍ത്ത് പിടിച്ച് നൃത്തം ചെയ്ത് മുഖ്യമന്ത്രി മമത ബാനര്‍ജി.

പ്രചാരണത്തിനിടയിലെ ഏറ്റവും തമാശ നിറഞ്ഞ രംഗം എന്ന് പറഞ്ഞ് മഹുവ മൊയ്ത്രയാണ് വീഡിയോ എക്‌സില്‍ പങ്കുവെച്ചത്. ഒരുകൂട്ടം വനിതകള്‍ക്കൊപ്പമാണ് മമതയുടേയും മഹുവയുടേയും നൃത്തം. നന്ദി ദീദി എന്നു പറഞ്ഞാണ് മഹുവ വിഡിയോ പങ്കുവെച്ചത്. ബംഗാളി നാടന്‍ പാട്ടിന്റെ താളത്തിനൊത്തായിരുന്നു മമതയുടേയും മഹുവയുടേയും നൃത്തം.

ന്യൂനപക്ഷ വിഭാഗങ്ങളെ ഒറ്റപ്പെടുത്തുന്ന ബിജെപിയുടെ പൗരാവകാശ നിയമത്തെ പ്രചാരണത്തിനിടെ മമത രൂക്ഷമായി വിമര്‍ശിച്ചു. ഏക സിവില്‍ കോഡ് എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളെ അപകടത്തിലാക്കുമെന്നും മമത വിമര്‍ശിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൃഷ്ണനഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് മഹുവ ജനവിധി തേടുന്നത്. പാര്‍ലമെന്റിലെ ചോദ്യക്കോഴ വിവാദത്തില്‍ മഹുവയെ ലോക്‌സഭയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പുറത്താക്കിയിരുന്നു. എന്നാല്‍ കംഗാരു കോടതിയുടെ ഒത്തുകളിയാണിതെന്നായിരുന്നു പുറത്താക്കിയതിനെ കുറിച്ച് മഹുവയുടെ പ്രതികരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലബനനിലും വെടിനിര്‍ത്തണം, മരവിപ്പിച്ച ആസ്തികള്‍ വിട്ടുകിട്ടണം'; നിബന്ധനകളുമായി ഇറാന്‍; ചര്‍ച്ച പരാജയപ്പെട്ടാല്‍ ആക്രമണം കടുപ്പിക്കുമെന്ന് ട്രംപ്

ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി രജത് പടിദാര്‍; രാജസ്ഥാന് ജയിക്കാന്‍ വേണ്ടത് 210

കടന്നൽ കുത്തേറ്റ സ്ത്രീക്ക് രക്ഷകനായി കെഎസ്ആർടിസി ഡ്രൈവർ

ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി; പകരം സംവിധാനം കൊണ്ടുവരും; നടപടി യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍

'മാധ്യമങ്ങളെ ഉപയോഗിച്ച് വ്യക്തിഹത്യ നടത്തുന്നു. കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗം'; വി കുഞ്ഞികൃഷ്ണനെതിരെ പരാതി

SCROLL FOR NEXT