Bengal Exit poll results 
India

ബംഗാളില്‍ മമത 'ഔട്ട്'; ബിജെപിക്ക് അട്ടിമറി ജയം; എക്‌സിറ്റ് പോള്‍ ഫലം

പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ മമത ബാനര്‍ജി സര്‍ക്കാരിന് അന്ത്യം കുറിച്ച് ബിജെപി അധികാരത്തില്‍ വരുമെന്ന് വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ മമത ബാനര്‍ജി സര്‍ക്കാരിന് അന്ത്യം കുറിച്ച് ബിജെപി അധികാരത്തില്‍ വരുമെന്ന് വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ. തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 150 മുതല്‍ 175 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പി മാര്‍ക്ക് പ്രവചിക്കുന്നത്. 146- 161 സീറ്റുകള്‍ നേടി ബിജെപി അധികാരത്തില്‍ വരുമെന്നാണ് മാട്രിസ് കണക്കുകൂട്ടുന്നത്. കേവല ഭൂരിപക്ഷത്തിന് 148 സീറ്റുകളാണ് വേണ്ടത്.

മറ്റു സർവേ ഫലങ്ങൾ

Janmat Polls: TMC+ (195-205) | BJP+ (80-90) | OTH (4-9)

Peoples Pulse: TMC+ (177-187) | BJP+ (95-110) | OTH (1-4)

Praja Poll: BJP+ (178-208) | TMC+ (85-110) | OTH (0-5)

Poll Diary: BJP+ (142-171) | TMC+ (99-127) | OTH (5-9)

ജൻമത് പോൾസും പീപ്പിൾസ് പൾസും തൃണമൂൽ അധികാരം നിലനിർത്തുമെന്നാണ് പ്രവചിക്കുന്നത്. വോട്ടെണ്ണല്‍ മെയ് നാലിനാണ്. ബംഗാള്‍ രാഷ്ട്രീയത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂലും, അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. ഇടത്-കോണ്‍ഗ്രസ് സഖ്യം എത്രത്തോളം വോട്ട് പിടിക്കുമെന്നതും നിര്‍ണായകമാണ്. ആകെ 294 സീറ്റുകളുള്ള ബംഗാളില്‍ ഏപ്രില്‍ 23, ഏപ്രില്‍ 29 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്.

Mamata 'out' in Bengal; BJP wins in landslide; Exit poll results

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തില്‍ യുഡിഎഫ് ; എക്സിറ്റ് പോൾ ഫലം

പുതുച്ചേരിയിൽ എൻഡിഎ തന്നെ; നില മെച്ചപ്പെടുത്തി ഇന്ത്യാ മുന്നണി, എക്സിറ്റ് പോൾ ഫലം

സ്റ്റാലിൻ 'സ്റ്റാർ' ആകും; ഡിഎംകെ സഖ്യം വീണ്ടും അധികാരത്തിലേക്ക്, എക്‌സിറ്റ് പോള്‍ ഫലം

അസമിൽ 'ഹിമന്ത' തന്നെ, വൻ ഭൂരിപക്ഷത്തോടെ എൻഡിഎ വീണ്ടും അധികാരത്തിലേക്ക്; എക്സിറ്റ് പോൾ ഫലം

യുകെയും കാനഡയുമല്ല, ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രിയം ദക്ഷിണ കൊറിയ; എന്താണ് കാരണമെന്നറിയേണ്ടേ?

SCROLL FOR NEXT