പ്രതീകാത്മക ചിത്രം 
India

മകനെ നോക്കാന്‍ വയ്യ, 'ഒരു കോടി രൂപ നഷ്ടപരിഹാരം വേണം'; 35 കാരി കുത്തേറ്റു മരിച്ചു; 71 കാരനായ ഭര്‍ത്താവും വാടകക്കൊലയാളികളും അറസ്റ്റില്‍

കഴിഞ്ഞവര്‍ഷം നവംബറിലാണ് 71 കാരനായ എസ്‌കെ ഗുപ്ത യുവതിയെ വിവാഹം കഴിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 35 കാരിയായ യുവതി കുത്തേറ്റു മരിച്ച സംഭവത്തില്‍ 71 കാരനായ ഭര്‍ത്താവ് അടക്കം നാലുപേര്‍ അറസ്റ്റില്‍. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രജൗരി ഗാര്‍ഡനില്‍ ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു കൊലപാതകം. നിരവധി കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം കിടന്നത്.

സംഭവത്തില്‍ യുവതിയുടെ 71 കാരനായ ഭര്‍ത്താവാണ് കൊലപാതകം ആസൂത്രണം നടത്തിയതെന്നും, രണ്ടു വാടകക്കൊലയാളികളെക്കൊണ്ട് കൃത്യം നടപ്പാക്കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. കഴിഞ്ഞവര്‍ഷം നവംബറിലാണ് 71 കാരനായ എസ്‌കെ ഗുപ്ത യുവതിയെ വിവാഹം കഴിക്കുന്നത്. 

സെറിബ്രല്‍ പാള്‍സി രോഗത്തെത്തുടര്‍ന്ന് ശാരീരിക വൈകല്യമുള്ള ഇയാളുടെ മകന്‍ അമിതിനെ (45) പരിചരിക്കുക കൂടി ലക്ഷ്യമിട്ടാണ് ഗുപ്ത യുവതിയെ വിവാഹം കഴിക്കുന്നത്. എന്നാല്‍ മകനെ പരിചരിക്കാന്‍ യുവതി തയ്യാറായില്ല. 

ഇതോടെ വിവാഹമോചനത്തിന് ഗുപ്ത യുവതിയോട് ആവശ്യപ്പെട്ടു. ഒരു കോടി രൂപ നഷ്ടപരിഹാരം തന്നാല്‍ മാത്രമേ വിവാഹമോചനത്തിന് തയ്യാറാകൂ എന്ന് യുവതി അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഗുപ്ത ഭാര്യയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുന്നത്. 

കൃത്യം നടത്താനായി മകന്‍ അമിതിനെ ആശുപത്രിയില്‍ കൊണ്ടുപോകുന്ന വിപിനെ ഗുപ്ത സമീപിച്ചു. 10 ലക്ഷം രൂപയാണ് വിപിന് വാഗ്ദാനം ചെയ്തത്. 2.40 ലക്ഷം രൂപ അഡ്വാന്‍സായി നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ വിപിനും സഹായി ഹിമാന്‍ഷുവും ചേര്‍ന്ന് യുവതിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 

ഗുഢാലോചനയില്‍ ഗുപ്തയുടെ മകന്‍ അമിതും പങ്കാളിയായിരുന്നതായി പൊലീസ് കണ്ടെത്തി. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് ഗുപ്ത, മകന്‍ അമിത്, വാടകക്കൊലയാളികളായ വിപിന്‍ സേത്തി (45), ഹിമാന്‍ഷു (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും