കൃതി കുമാരി, കുറ്റകൃത്യം നടത്തിയതിന് ശേഷം പ്രതി സംഭവ സ്ഥലത്തു നിന്നും പോകുന്ന സിസിടിവി ദൃശ്യം ഐഎഎന്‍എസ്
India

സുഹൃത്തും കാമുകനും തമ്മിലുള്ള വഴക്കില്‍ ഇടപെട്ടു; യുവതിയെ ഹോസ്റ്റലില്‍ കയറി കുത്തിക്കൊന്നു, പ്രതി പിടിയില്‍

ബിഹാര്‍ സ്വദേശിയായ കൃതി കുമാരിയെയാണ് ചൊവ്വാഴ്ച താമസ സ്ഥലത്ത് കയറി പ്രതി ആക്രമിച്ച് കൊലപ്പെടുത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഹോസ്റ്റലില്‍ കയറി 24 കാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. മധ്യപ്രദേശില്‍ നിന്നാണ് അറസ്റ്റിലായത്. ബിഹാര്‍ സ്വദേശിയായ കൃതി കുമാരിയെയാണ് ചൊവ്വാഴ്ച താമസ സ്ഥലത്ത് കയറി പ്രതി ആക്രമിച്ച് കൊലപ്പെടുത്തിയത്.

യുവതി പെയിങ് ഗസ്റ്റായി താമസിക്കുന്ന സ്ഥലത്ത് രാത്രി 11 മണിക്കാണ് പ്രതി നുഴഞ്ഞു കയറി യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. യുവതിയുടെ കൂടെ താമസിച്ചിരുന്ന പെണ്‍കുട്ടിയുടെ കാമുകനാണ് പ്രതി. ജോലിയില്ലാത്തതിനാല്‍ പ്രതിയും യുവതിയുടെ ഒപ്പം താമസിച്ചിരുന്ന യുവതിയും തമ്മില്‍ നിരന്തരം കലഹം ഉണ്ടാകാറുണ്ടായിരുന്നു. ഇയാളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ സുഹൃത്തിനോട് കുമാരി ഉപദേശിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായാണ് പ്രതി കുമാരിയെ കൊലപ്പെടുത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സിസിടിവി ക്യാമറയിലാണ് കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. യുവതിയുടെ മുറിയില്‍ മുട്ടുകയും വാതില്‍ തുറന്നയുടന്‍ കഴുത്തില്‍ ആവര്‍ത്തിച്ച് കുത്തികൊലപ്പെടുത്തുകയുമായിരുന്നു. ശബ്ദം കേട്ട് മറ്റുള്ളവര്‍ എത്തിയപ്പോഴേക്കും പ്രതി കടന്നു കളഞ്ഞിരുന്നു. പ്രതിയെ പിടികൂടാന്‍ മൂന്ന് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം