പ്രതീകാത്മക ചിത്രം 
India

കടുത്ത വയറുവേദന; 17കാരിയെ ആശുപത്രിയിലെത്തിച്ചു; ഗര്‍ഭിണി; സഹോദരന്‍ അറസ്റ്റില്‍

ഡിപ്ലോമ വിദ്യാര്‍ത്ഥിനിയായ 17-കാരിയെയാണ് യുവാവ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്.

സമകാലിക മലയാളം ഡെസ്ക്

മൈസുരു: പതിനേഴുകാരിയായ സഹോദരിയായ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിനെ മൈസൂരു പൊലീസ് അറസ്റ്റ് ചെയ്തു. ഡിപ്ലോമ വിദ്യാര്‍ത്ഥിനിയായ 17-കാരിയെയാണ് യുവാവ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. പെണ്‍കുട്ടിയുടെ അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടുംബത്തെ ഉപേക്ഷിച്ച് പോയിരുന്നു. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അമ്മയും മരിച്ചു. മുതിര്‍ന്ന രണ്ട് സഹോദരിമാരും സഹോദരന്‍മാരുമാണ് പെണ്‍കുട്ടിക്കുള്ളത്. സഹോദരിമാര്‍  ഭര്‍തൃവീടുകളിലാണ് താമസം. സഹോദരന്‍മാര്‍ക്കൊപ്പമായിരുന്നു പെണ്‍കുട്ടിയുടെ താമസം. ഇവരില്‍ ഒരാള്‍ കടുത്ത മദ്യപാനിയായിരുന്നു.  ഇയാളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

ഗര്‍ഭിണിയാണെന്ന വിവരം പെണ്‍കുട്ടി തിരിച്ചറിഞ്ഞിരുന്നില്ല. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ആരാണ് കാരണക്കാരനെന്ന് ചോദിച്ചപ്പോള്‍, പെണ്‍കുട്ടി സഹോദരന്റെ പേര് പറയുകയായിരുന്നു.  ഇതോടെ ഡോക്ടര്‍ പൊലീസിനെ വിവരം അിറിയിച്ചു. ആലനഹള്ളി പൊലീസ് എത്തി സഹോദരനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഖാര്‍ഗ് ദ്വീപില്‍ യുഎസ് ആക്രമണം; ഇറാന്‍ ആയുധം വച്ച് കീഴടങ്ങണമെന്ന് ട്രംപ്

കൊച്ചിയിൽ നങ്കൂരമിട്ട ഇറാൻ പടക്കപ്പലിലെ നാവികർ മടങ്ങി

യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം- എറണാകുളം മെമു ഇന്ന് ഓടില്ല; കോട്ടയം വഴിയുള്ള 8 ട്രെയിനുകള്‍ ആലപ്പുഴ വഴി

മുജ്തബ ഖമേനിയെ കുറിച്ച് വിവരം തന്നാൽ വൻ തുക പാരിതോഷികം; പ്രഖ്യാപനവുമായി അമേരിക്ക

37 ഡി​ഗ്രി വരെ ഉയരും; ഈ ജില്ലകളിൽ കൊടും ചൂട്, ജാ​ഗ്രത വേണം

SCROLL FOR NEXT