പ്രതീകാത്മക ചിത്രം 
India

മകന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കായി 500 രൂപ കടംവാങ്ങി ; കൂലി നല്‍കാതെ അടിമപ്പണി ചെയ്യിച്ചു, ആത്മഹത്യ ; ഭൂവുടമ അറസ്റ്റില്‍

കാര്‍ദെക്കെതിരെ കാലു പവാറിന്റെ ഭാര്യയാണ് പൊലീസില്‍ പരാതി നല്‍കിയത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ : കൂലി നല്‍കാതെ അടിമപ്പണി ചെയ്യിക്കുകയും, ക്രൂരമര്‍ദ്ദനം ഏല്‍പ്പിക്കുകയും ചെയ്തതില്‍ മനം നൊന്ത് ഗോത്രവര്‍ഗക്കാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭൂവുടമ അറസ്റ്റില്‍. രാംദാസ് കോര്‍ദെ എന്നയാളാണ് അറസ്റ്റിലായത്. 

മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് സംഭവം. കോര്‍ദെയുടെ പീഡനത്തില്‍ മനംമടുത്ത് കാലു പവാര്‍ എന്നയാളാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞവര്‍ഷം മകന്‍ മരിച്ചപ്പോള്‍ അന്ത്യകര്‍മ്മങ്ങള്‍ക്കായി ശവക്കച്ച വാങ്ങുന്നതിനായി കോര്‍ദെയുടെ പക്കല്‍ നിന്നും കാലു 500 രൂപ കടം വാങ്ങിയിരുന്നു. 

ഈ പണം തിരിച്ചുപിടിക്കാനെന്ന പേരില്‍ കാലു പവാറിനെക്കൊണ്ട് രാംദാസ് കോര്‍ദെ തന്റെ പാടത്ത് പണിയെടുപ്പിച്ചു വരികയായിരുന്നു. കുറേനാള്‍ കഴിഞ്ഞിട്ടും കൂലി തരാതായതോടെ പവാര്‍ പണം ചോദിച്ചു. ഇതിന് കാര്‍ദെ കാലുവിനെ ക്രൂരമായി മര്‍ദ്ദിച്ചു. ഇതില്‍ മനംനൊന്ത് കാലു പവാര്‍ ജീവനൊടുക്കുകയായിരുന്നു. 

കാര്‍ദെക്കെതിരെ കാലു പവാറിന്റെ ഭാര്യയാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ മോഘഡ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും രാംദാസ് കോര്‍ദെയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

ഇലക്ട്രിക് വാഹന ചാർജിങ്; ചെറിയ പിഴവും വലിയ അപകടം ഉണ്ടാക്കും

'നിങ്ങള്‍ നിങ്ങളുടെ വഴിക്ക് നടക്ക്, ഞാന്‍ എന്റെ വഴിക്ക് ; ഗുഡ് ബൈ കെസി'; കെ സുധാകരന്‍ കോണ്‍ഗ്രസിനോട് വിടപറയുന്നു?

'പിണറായി വിജയന്റെ ആ ഒരു വാക്ക് ഗതി തന്നെ മാറ്റി, അനുകമ്പയുള്ള മനുഷ്യന്‍'; മുഖ്യമന്ത്രിക്ക് കെട്ടിവെക്കാനുള്ള തുക കൈമാറി പത്തനാപുരം ഗാന്ധിഭവന്‍- വിഡിയോ

'ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ! മമ്മൂട്ടിയും മോഹൻലാലും ഇനി ആർക്ക് വേണ്ടി വോട്ട് പിടിക്കും'; ലക്ഷ്മിപ്രിയയെ ട്രോളി സോഷ്യൽ മീഡിയ

SCROLL FOR NEXT