പ്രതീകാത്മക ചിത്രം 
India

പാത്രം കഴുകാൻ പറഞ്ഞതിന് അടുക്കളയിലിരുന്ന കത്തിയെടുത്ത് കുത്തിക്കൊന്നു; യുവാവ് അറസ്റ്റിൽ 

നെഞ്ചിന്റെ ഇടത് ഭാഗത്ത് ആഴത്തിലേറ്റ കുത്താണ് മരണകാരണം

Author : സമകാലിക മലയാളം ഡെസ്ക്

പൂനെ: പാത്രം കഴുകാൻ പറഞ്ഞതിന് ഒരുമിച്ച് താമസിക്കുന്നയാളെ കുത്തി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഒഡീഷയിലെ കട്ടക്ക് ജില്ലക്കാരനായ അനിൽകുമാർ ശരത്കുമാർ ദാസ് ആണ് അറസ്റ്റിലായത്. ഒഡീഷയിലെ ദേൻകനാൽ സ്വദേശിയായ അമർ ബസന്ത് മഹോപാത്രയാണ് (28) മരിച്ചത്. 

പൂനെയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.‌ രാവിലെ മുതൽ കഴുകാതെ കിടക്കുന്ന പാത്രം വൃത്തിയാക്കാനാണ് മഹോപാത്ര ദാസിനോട് പറഞ്ഞത്. ഇതുകേട്ട് ദേഷ്യപ്പെട്ട ദാസ് അടുക്കളയിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. നെഞ്ചിന്റെ ഇടത് ഭാഗത്ത് ആഴത്തിലേറ്റ കുത്താണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. 

ഇരുവരെയും കൂ​ടാതെ മുറിയിൽ താമസിക്കുന്ന മൂന്നാമത്തെയാളാണ് സംഭവം പൊലീസിലറിയിച്ചത്. പൂനെയിൽ ബാർബർമാരായ ​ജോലി ചെയ്യുകയാണ് മൂന്നുപേരും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT