പ്രതീകാത്മക ചിത്രം 
India

പോണ്‍ സിനിമയില്‍ അഭിനയിച്ചത് ഭാര്യയെന്ന് സംശയം; 35കാരിയെ മക്കളുടെ മുന്നിലിട്ട് വെട്ടിക്കൊന്നു

മാസങ്ങള്‍ക്ക് മുന്‍പ് ഓട്ടോ ഡ്രൈവര്‍ ഒരു പോണ്‍ സിനിമ കണ്ടിരുന്നു. അതില്‍ അഭിനയിച്ച സ്ത്രീ തന്റെ ഭാര്യയാണെന്നായിരുന്നു അയാളുടെ സംശയം

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: പോണ്‍ ചിത്രത്തില്‍ അഭിനയിച്ചുവെന്ന സംശയത്തില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. നാല്‍പ്പതുകാരനായ ഓട്ടോ ഡ്രൈവര്‍ ജഹീര്‍ പാഷയാണ് ഭാര്യ മുബീനയെ വെട്ടിക്കൊന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ഓട്ടോ ഡ്രൈവര്‍ ഒരു പോണ്‍ സിനിമ കണ്ടിരുന്നു. അതില്‍ അഭിനയിച്ച സ്ത്രീ തന്റെ ഭാര്യയാണെന്നായിരുന്നു അയാളുടെ സംശയം. ഇതേചൊല്ലി ജഹീര്‍ യുവതിയെ നിരന്തരമായി ഉപദ്രവിച്ചിരുന്നു. ഞായറാഴ്ച കുട്ടികളുടെ മുന്നിലിട്ടാണ് മുപ്പത്തിയഞ്ചുകാരിയെ ഇയാള്‍ വെട്ടിക്കൊന്നത്. 

പതിനഞ്ചുവര്‍ഷം മുന്‍പാണ് ഇരുവരും തമ്മില്‍ വിവാഹിതരായത്. ദമ്പതികള്‍ക്ക് 5 മക്കളുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് മുബീന ഒരു കോലാറിലെ ഒരു കുടുംബപരിപാടിയില്‍ സംബന്ധിക്കുന്നിതിനിടെ ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. രണ്ടാഴ്ച മുന്‍പ് ഇയാള്‍ യുവതിയെ അതിക്രൂരമായി മര്‍ദ്ദിച്ചിരുന്നതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മുബീനയുടെ പിതാവ്  പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറായെങ്കിലും യുവതി അത് തടഞ്ഞു. സംഭവത്തിന് നാലുദിവസം മുന്‍പാണ് ദമ്പതികള്‍ ബംഗളുരുവില്‍ നിന്ന് രാമനഗരത്തിലേക്ക് മാറിയത്. ഞായറാഴ്ച അര്‍ധരാത്രിയിലാണ് ഇയാള്‍ കുട്ടികളുടെ മുന്നിലിട്ട് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയത്. മൂത്തമകനാണ് ഈ വിവരം മുത്തച്ഛനെ അറിയിച്ചതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹർജിക്കാരില്‍ ഒരാള്‍ പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

'പക്കാ രജനി ഷോ, ലാലേട്ടനെ ഒന്നുമല്ലാതാക്കി! ഇന്റർവെല്ലിൽ തിയറ്റർ കുലുക്കാൻ ഒരു കാമിയോ'; 'ജയിലർ 2' എക്സ് പ്രതികരണം

'മതം മാറിയാല്‍ പിന്നാക്ക സംവരണമില്ല', തമിഴ്നാട്ടിലെ മുസ്ലിം സംവരണം റദ്ദാക്കിയത് സുപ്രീം കോടതി ശരിവച്ചു

ഇത്തിരി സ്ഥലത്ത് ഒത്തിരി കോളിഫ്ലവര്‍; 90 ദിവസത്തില്‍ വിളവെടുക്കാം

'മറുപടി കൊടുത്തില്ലെങ്കിൽ അഹങ്കാരി, തിരിച്ചാണെങ്കിൽ ജോലി ഒന്നുമില്ലെന്ന് പറയും; ഞാൻ അതൊക്കെ ചെയ്യുന്നതിൽ എന്താണ് തെറ്റ് ?'