പ്രതീകാത്മക ചിത്രം 
India

എടുത്തത് മൂന്ന് ഡോസ് വാക്‌സിന്‍; യുഎസില്‍ നിന്ന് മുംബൈയില്‍ എത്തിയ 29കാരന് ഒമൈക്രോണ്‍

എടുത്തത് മൂന്ന് ഡോസ് വാക്‌സിന്‍; യുഎസില്‍ നിന്ന് മുംബൈയില്‍ എത്തിയ 29കാരന് ഒമൈക്രോണ്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അമേരിക്കയില്‍ നിന്ന് മുംബൈയില്‍ എത്തിയ 29കാരന് ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഫൈസര്‍ വാക്‌സിന്റെ മൂന്ന് ഡോസുകള്‍ എടുത്ത ആള്‍ക്കാണ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതെന്ന് ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) വ്യക്തമാക്കി. 

ഇയാള്‍ക്കു ലക്ഷണങ്ങളൊന്നുമില്ലായിരുന്നു. ന്യൂയോര്‍ക്കില്‍ നിന്ന് നവംബര്‍ ഒന്‍പതിന് എത്തിയ ഇയാള്‍ക്ക് വിമാനത്താവളത്തില്‍വച്ചു നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നു സാംപിളുകള്‍ വിശദ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. 

ഇയാളുമായി അടുത്ത് സമ്പര്‍ക്കമുണ്ടായിരുന്ന രണ്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും ബിഎംസി അറിയിച്ചു. രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതോടെ മുംബൈയിലെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 15 ആയി. ഇതില്‍ 13 പേരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. നഗരത്തില്‍ സ്ഥിരീകരിച്ച ഒമൈക്രോണ്‍ കേസുകളിലൊന്നും ഗുരുതര ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. മഹാരാഷ്ട്രയിലെ ആകെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 40 ആയി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

ജിമ്മിൽ പോയാൽ മാത്രം മസിൽ വരില്ല മിസ്റ്റർ; ഈ ഭക്ഷണങ്ങൾ കൂടെ കഴിക്കണം

നിര്‍മല സീതാരാമന്റെ 'ബജറ്റ്' സാരികൾ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

SCROLL FOR NEXT