പ്രതീകാത്മക ചിത്രം 
India

പശുവിന്റെ മുന്നിൽ മൂത്രമൊഴിച്ച ആൾക്ക് മർദ്ദനം; വിഡിയോ വൈറൽ, ഒരാൾ അറസ്റ്റിൽ 

മൂത്രമൊഴിച്ചതിന് മാപ്പ് ചോദിച്ചിട്ടും മർദ്ദിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാൽ:  പശുവിന്റെ മുന്നിൽ മൂത്രമൊഴിച്ച ആളെ മർദ്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. സംഭവത്തിന്റെ വിഡിയോ വൈറലായതിന് പിന്നാലെയാണ് അറസ്റ്റ്. മധ്യപ്രദേശിലെ രത്‌ലം ജില്ലയിലാണ് സംഭവം. 

പശുവിന്റെ മുന്നിൽ മൂത്രമൊഴിച്ചുവെന്നാരോപിച്ച് സെയ്ഫുദ്ദീൻ പട്‌ലിവാല എന്നയാളെ റാത്തോഡ് എന്നൊരാൾ മർദ്ദിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മൂത്രമൊഴിച്ചതിന് സെയ്ഫുദ്ദീൻ മാപ്പ് ചോദിച്ചിട്ടും റാത്തോഡ് മർദ്ദിക്കുകയായിരുന്നു. 

വിഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ പൊലീസ് ഇരയെ കണ്ടെത്തി. ഇയാളുടെ പരാതിയെത്തുടർന്നാണ്  പ്രതിയെ അറസ്റ്റ് ചെയ്തത്. ഐപിസി സെക്ഷൻ 323 സ്വമേധയാ വേദനിപ്പിക്കൽ, 294 അശ്ലീല പ്രവർത്തനം, 506 ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ