പ്രതീകാത്മക ചിത്രം 
India

കടം വാങ്ങിയ 500 രൂപ തിരിച്ചു നല്‍കിയില്ല; അയല്‍വാസി യുവാവിനെ അടിച്ചുകൊന്നു

സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് റെഫര്‍ ചെയ്തു. എന്നാല്‍ അവിടെയത്തിക്കുമ്പോഴെക്കും യുവാവ് മരിച്ചു.

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത:  കടംവാങ്ങിയ 500 രൂപ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് യുവാവിനെ അയല്‍വാസി തല്ലിക്കൊന്നു. മാള്‍ഡ ജില്ലയിലെ ബമോംഗള പൊലീസ് സ്റ്റേഷനിലെ ഗംഗാപ്രസാദ് കോളനിയുടെ സമീപത്തായിരുന്നു സംഭവം. ബന്‍മാലി പ്രമാണിക് ആണ് മരിച്ചത്.

ബന്‍മാലി തന്റെ അയല്‍വാസിയായ പ്രഫുല്ല റോയില്‍ നിന്ന് കടം വാങ്ങിയിരുന്നു. പണം തിരിച്ചുനല്‍കാത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ പലതവണ വഴക്കിട്ടിരുന്നു. ഞായാറാഴ്ച വൈകീട്ട് പണം ആവശ്യപ്പെട്ട് റോയ് പ്രാമാണികിന്റെ വീട്ടിലെത്തി. എന്നാല്‍ അയാള്‍ അവിടെയുണ്ടായിരുന്നില്ല. തുടര്‍ന്ന് സമീപത്തെ ചായക്കടയില്‍ കണ്ട പ്രാമാണികിനോട് പണം തിരികെ ആവശ്യപ്പെട്ടു. പണം നല്‍കാത്തതിനെ തുടര്‍ന്ന് മുളവടികൊണ്ട് മര്‍ദിക്കുകയായിരുന്നു.

അടിയേറ്റ പ്രാമാണിക് കുഴഞ്ഞു വീണു. പിന്നീട് ബോധം വന്ന ശേഷം വീട്ടിലെത്തിയെങ്കിലും അടുത്ത ദിവസം മുതല്‍ ഛര്‍ദിക്കാന്‍ തുടങ്ങി. തുടര്‍ന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് റെഫര്‍ ചെയ്തു. എന്നാല്‍ അവിടെയത്തിക്കുമ്പോഴെക്കും യുവാവ് മരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മരിച്ച യുവാവിന്റെ സഹോദരന്റെ പരാതിയില്‍ അയല്‍വാസിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

നയതന്ത്ര ഉദ്യോ​ഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണം, ഇറാനോട് കടുപ്പിച്ച് ഖത്തർ, 'പേഴ്സൺ നോൺ ഗാറ്റ' പ്രഖ്യാപിച്ചു

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

SCROLL FOR NEXT