പ്രതീകാത്മക ചിത്രം 
India

സഹോദരിയെയും അമ്മയെയും നിരന്തരം ശല്യപ്പെടുത്തി, മുന്‍ കാമുകനെ കല്ല് കൊണ്ട് ഇടിച്ചുകൊന്നതായി 'വീമ്പിളക്കി'; യുവാവ് അറസ്റ്റില്‍

മഹാരാഷ്ട്രയില്‍ സഹോദരിയുടെ മുന്‍ കാമുകനെ 27കാരന്‍ കൊലപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ സഹോദരിയുടെ മുന്‍ കാമുകനെ 27കാരന്‍ കൊലപ്പെടുത്തി. സഹോദരിയെയും അമ്മയെയും നിരന്തരം ശല്യപ്പെടുത്തിയതാണ് പ്രകോപനത്തിന് കാരണം. തുടര്‍ന്ന് അയല്‍വാസികളോട് കൊലപാതകത്തെ കുറിച്ച് വീമ്പിളക്കിയ യുവാവ് പൊലീസ് വലയിലായി.

താനെയിലാണ് സംഭവം. കല്ല് കൊണ്ട് മങ്കേഷ് കേദാര്‍ എന്ന യുവാവിനെ ഇടിച്ചു കൊന്ന ദീപക്കാണ് അറസ്റ്റിലായത്. ഡിസംബര്‍ 31നാണ് സംഭവം നടന്നത്. മങ്കേഷ് ഇയാളുടെ മറ്റൊരു വീട്ടില്‍ ഉറങ്ങാന്‍ പോകുമ്പോഴാണ് കൊലപാതകം നടന്നത്.  വീട്ടില്‍ മടങ്ങിയെത്താതിരുന്നതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 27കാരന്‍ വലയിലായത്.

കൊലപാതകത്തിന് ശേഷം അയല്‍വാസികളോട് കാര്യം വെളിപ്പെടുത്തിയ യുവാവ് പിടിയിലാകുകയായിരുന്നു. പിടിയിലാകുമെന്ന് മനസിലാക്കിയ 27കാരന്‍ രക്ഷപ്പെടാന്‍ തുടങ്ങുന്നതിനിടെയാണ് പൊലീസിന്റെ വലയിലായത്. സഹോദരിയും കേദാറും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി 27കാരന്‍ മൊഴി നല്‍കി. തുടര്‍ന്ന് സഹോദരിയെയും അമ്മയെയും നിരന്തരം ശല്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

കടുത്ത വേനലില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാം; മാര്‍ഗനിര്‍ദേശവുമായി മില്‍മ

നോർക്കയുടെ IELTS ഓഫ്‌ലൈൻ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം,കിക്മയിലും കിറ്റ്സിലും എംബിഎ പ്രവേശന നടപടികൾ ആരംഭിച്ചു

SCROLL FOR NEXT