പ്രതീകാത്മക ചിത്രം 
India

'എനിക്ക് ദിവ്യശക്തി, സംതൃപ്തിപ്പെടുത്തിയില്ലെങ്കില്‍ ശാപം'; 19കാരിയെ മൂന്ന് വര്‍ഷം പീഡിപ്പിച്ച 58കാരന്‍ അറസ്റ്റില്‍ 

കഴിഞ്ഞ മൂന്ന് വര്‍ഷമായി 19കാരിയെ നിരന്തരമായി പീഡിപ്പിച്ച കേസില്‍ 58കാരന്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: കഴിഞ്ഞ മൂന്ന് വര്‍ഷമായി 19കാരിയെ നിരന്തരമായി പീഡിപ്പിച്ച കേസില്‍ 58കാരന്‍ അറസ്റ്റില്‍. തനിക്ക് ദിവ്യശക്തിയുണ്ടെന്ന് അവകാശപ്പെട്ട് സോഫ്റ്റ് വെയര്‍ കമ്പനിയിലെ ജീവനക്കാരനായ 58കാരന്‍ പെണ്‍കുട്ടിയെ വരുതിയിലാക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

മുംബൈ വെര്‍സോവ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥന്റെ മകളായ 19കാരി തനിക്ക് നേരെ ഉണ്ടായ ദുരനുഭവം വീട്ടുകാരോട് തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് 58കാരനെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടി ആദ്യം പീഡിപ്പിക്കപ്പെട്ട സമയത്ത് 18 വയസില്‍ താഴെയായിരുന്നു പ്രായം. അതിനാല്‍ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് 58കാരനെതിരെ കേസെടുത്തത്. 

തനിക്ക് ദിവ്യശക്തിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 58കാരന്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതായി പൊലീസ് പറയുന്നു. തുടര്‍ന്ന് പ്രസാദം എന്ന പേരില്‍ മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണപദാര്‍ത്ഥം പെണ്‍കുട്ടിക്ക് നല്‍കി മയക്കി. തുടര്‍ന്ന് പീഡിപ്പിച്ചു എന്നതാണ് പരാതിയില്‍ പറയുന്നത്. 

തന്നെ സംതൃപ്തിപ്പെടുത്തിയില്ലെങ്കില്‍ ശാപം ലഭിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പീന്നീട് നിരന്തരം പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു. തന്റെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്തതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാരിനോട് നശീകരണ ബുദ്ധിയോടെയുള്ള സമീപനമില്ല, പുരോഗതിക്ക് ഉതകുന്ന പദ്ധതികളെ പിന്തുണയ്ക്കും'

സ്കൂളുകൾ‌ തുറക്കുന്നു; ടിപ്പർ വാഹനങ്ങൾക്ക് നിയന്ത്രണം, സമയക്രമം ഇങ്ങനെ...

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന് മർദ്ദനം: പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

നവീന്‍ബാബുവിന്റെ മരണം സിബിഐക്ക്, ടിപി കേസില്‍ ഗൂഢാലോചന വാദത്തിന് തെളിവില്ലെന്ന് തിരുവഞ്ചൂര്‍, വാക് പോരുമായി റെജി ചെറിയാനും ജി സുധാകരനും; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'വെടിവെച്ചു കൊല്ലും'; സന്ദീപ് വാര്യര്‍ എംഎല്‍എയ്ക്ക് ഫോണിലൂടെ വധഭീഷണി

SCROLL FOR NEXT