ട്രാക്കില്‍ കുടുങ്ങിയ സ്‌കൂട്ടര്‍ യാത്രക്കാരന്‍, വീഡിയോ ദൃശ്യം 
India

ട്രാക്കില്‍ സ്‌കൂട്ടര്‍ കുടുങ്ങി, പാഞ്ഞെത്തി ട്രെയിന്‍; പിന്നെ സംഭവിച്ചത്, വീഡിയോ വൈറല്‍ 

ഗുജറാത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സ്‌കൂട്ടര്‍ യാത്രക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സ്‌കൂട്ടര്‍ യാത്രക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ട്രാക്കില്‍ കുടുങ്ങിയ സ്‌കൂട്ടര്‍ പുറത്തേയ്ക്ക് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ട്രെയിന്‍ വന്നത്. ട്രെയിന്‍ മുന്നില്‍ എത്തിയ സമയം വാഹനം ഉപേക്ഷിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ ട്രാക്കില്‍ നിന്ന്് വെളിയിലേക്ക് ചാടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ജാംനഗറിലാണ് സംഭവം. സ്‌കൂട്ടര്‍ ട്രാക്കില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്താന്‍ യാത്രക്കാരന്‍ കൈവീശി അപായസൂചന കാണിച്ചു. എന്നാല്‍ നിര്‍ത്താതെ ട്രെയിന്‍ മുന്നോട്ടുവന്നതോടെ, ഗത്യന്തരമില്ലാതെ സ്‌കൂട്ടര്‍ യാത്രക്കാരന്‍ വാഹനം ഉപേക്ഷിച്ച് വെളിയിലേക്ക് ചാടുകയായിരുന്നു. തലനാരിഴയ്ക്കാണ് യാത്രക്കാരന്‍ രക്ഷപ്പെട്ടത്.

സ്‌കൂട്ടറെ വലിച്ചിഴച്ച് കുറച്ചുദൂരം പോയതിന് ശേഷമാണ് ട്രെയിന്‍ നിന്നത്. സ്‌കൂട്ടര്‍ യാത്രക്കാരന്റെ പെരുമാറ്റത്തിനെതിരെ വ്യാപകമായ വിമര്‍ശനം ഉയരുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

വാര്‍ത്തകള്‍ വിഷമിപ്പിക്കുന്നത്, 20 വയസ് മുതല്‍ നികുതി അടയ്ക്കുന്നു; ഇന്‍കം ടാക്‌സ് പരിശോധനയെക്കുറിച്ച് രാകുല്‍ പ്രീത്

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ