വിഡിയോ സ്ക്രീൻഷോട്ട് 
India

പാഞ്ഞെത്തിയ ട്രെയിൻ പെട്ടെന്ന് ബ്രേക്ക് പിടിച്ചു, ട്രാക്കിൽ കിടന്ന ആൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്; വിഡിയോ 

ട്രാക്കിൽ കിടക്കുകയായിരുന്ന വ്യക്തിയുടെ തൊട്ടടുത്തുവച്ച് ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്കിട്ടതാണ് രക്ഷയായത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: റെയിൽവേ ട്രാക്കിൽ പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ട ഒരാളുടെ വിഡിയോണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ട്രാക്കിൽ കിടക്കുകയായിരുന്ന വ്യക്തിയുടെ തൊട്ടടുത്തുവച്ച് ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്കിട്ടതാണ് രക്ഷയായത്. മുംബൈയിലെ ശിവദി സ്റ്റേഷനിൽ നിന്നുള്ള വിഡിയോയാണ് വൈറലായിരിക്കുന്നത്. 

റെയിൽവേ ട്രാക്കിലൂടെ മന്ദഗതിയിൽ നടന്നുനീങ്ങുന്ന ആളെയാണ് വിഡിയോ തുടങ്ങുമ്പോൾ കാണുക. ഇയാൾ പിന്നീട് ട്രാക്കിൽ കിടക്കുന്നത് കാണാം. ഈ സമയമാണ് ഒരു ട്രെയിൻ പാഞ്ഞുവരുന്നത്. എന്നാൽ ട്രാക്കിൽ കുടന്ന ആളുടെ സമീപത്തെത്തിയപ്പോൾ ട്രെയിൻ പെട്ടെന്ന് നിന്നു. ഈ സമയം ചില ഉദ്യോഗസ്ഥർ ട്രാക്കിൽ കിടന്നയാളുടെ അടുത്തേക്ക് ഓടിയെത്തുന്നതും കാണാം.

റെയിൽവേ മന്ത്രാലയത്തിന്റെ ട്വിറ്റർ പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഡ്രൈവറുടെ പ്രവൃത്തി അഭിനന്ദനം അർഹിക്കുന്നതാണെന്നും തക്കസമയത്തുള്ള ഇടപെടൽ മൂലം അദ്ദേഹം ഒരു ജീവൻ രക്ഷിച്ചെന്നുമാണ് വിഡിയോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നത്. നിങ്ങളുടെ ജീവൻ വിലപ്പെട്ടതാണ്, വീട്ടില് നിങ്ങൾക്കായി ചിലർ കാത്തിരിക്കുന്നുണ്ട്, ട്വീറ്റിൽ ഓർമ്മിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT