കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി 
India

ഒന്‍പതു വയസുകാരിക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; യുവാവിന് മൂന്ന് വര്‍ഷം തടവ്

അഴൂര്‍ ശാസ്തവട്ടം ചരുവിള പുത്തന്‍ വീട്ടില്‍ മനോജിനെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്.  

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ഒന്‍പത് വയസുകാരിക്കുനേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ പ്രതിക്ക് മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും. അഴൂര്‍ ശാസ്തവട്ടം ചരുവിള പുത്തന്‍ വീട്ടില്‍ മനോജിനെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്.  

പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം കൂടുതല്‍ ശിക്ഷ അനുഭവിക്കണമെന്ന് ജഡ്ജി ആര്‍ രേഖ വിധി ന്യായത്തില്‍ പറഞ്ഞു. പിഴത്തുക കുട്ടിക്ക് നല്‍കണം. 2021 മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടി റോഡിലൂടെ നടന്ന് പോകുമ്പോള്‍ അശ്ലീല പദപ്രയോഗങ്ങളോടെ അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും നഗ്‌നതാ പ്രദര്‍ശനം നടത്തുകയുമായിരുന്നു. കുട്ടിയുടെ അമ്മ ഇത് ചോദ്യം ചെയ്തപ്പോള്‍ അവരോടും പ്രതി അശ്ശീല പദപ്രയോഗം നടത്തി. സംഭവത്തില്‍ ഭയന്ന വീട്ടുകാര്‍ ആദ്യം പരാതി കൊടുത്തില്ല. പിന്നീടും തുടര്‍ന്നപ്പോള്‍ ചൈല്‍ഡ് ലൈനില്‍ വിളിച്ച് അറിയിച്ചു. തുടര്‍ന്ന് ചിറയിന്‍കീഴ് പൊലീസ് കേസ് എടുത്തു. 

മറ്റൊരു കുട്ടിയെ അശ്ലീല വിഡിയോ കാണിച്ച കേസില്‍ പ്രതി റിമാന്‍ഡിലാണ്. റിമാന്‍ഡില്‍ കിടക്കവെയാണ് ഈ കേസിന്റെ വിചാരണ നേരിട്ടത്.പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍എസ് വിജയ് മോഹന്‍ ഹാജരായി. പതിനൊന്ന് സാക്ഷികളെ വിസ്തരിച്ചു. പതിനാല് രേഖകള്‍ ഹാജരാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

അമേരിക്ക - ഇറാന്‍ സമാധാന കരാര്‍ ഇന്ത്യയ്ക്ക് നേട്ടമാകുമോ?; ഹോര്‍മുസ് തുറക്കുന്നതുകൊണ്ട് സാധാരണക്കാരന് എന്തു ഗുണം?; എണ്ണ വിലയിലും ചാബഹാര്‍ തുറമുഖത്തിലും പ്രതീക്ഷ

കുരുക്കായത് കാമുകന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്; ഇന്‍ഷുറന്‍സ് തുകയ്ക്കായി സൈനികനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

SCROLL FOR NEXT