ഫയല്‍ ചിത്രം 
India

മൂന്ന് മാസം മുന്‍പ് മരിച്ചു; യുവാവിന്റെ മൊബൈലിലേക്ക് രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് 

ഗുജറാത്തില്‍ മരിച്ച് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ യുവാവിന്റെ മൊബൈലിലേക്ക് കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അയച്ച് അധികൃതര്‍

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ മരിച്ച് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ യുവാവിന്റെ മൊബൈലിലേക്ക് കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അയച്ച് അധികൃതര്‍. രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുത്തു എന്ന് രേഖപ്പെടുത്തിയിരിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് യുവാവ് മരിച്ച് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മൊബൈല്‍ ഫോണിലേക്ക് അധികൃതര്‍ അയച്ചത്.

പാലന്‍പൂര്‍ നഗരത്തിലാണ് സംഭവം. മുകേഷ് ജോഷിയാണ് മൂന്ന് മാസം മുന്‍പ് മരിച്ചത്. മരണശേഷം കുടുംബാംഗങ്ങളാണ് യുവാവിന്റെ ഫോണ്‍ ഉപയോഗിച്ചിരുന്നത്. അബദ്ധം പറ്റിയതാണെന്നാണ് അധികൃതരുടെ വിശദീകരണം. 

വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനിടെ, നമ്പര്‍ തെറ്റായി അപ്ലോഡ് ചെയ്യുകയായിരുന്നു. അതുകൊണ്ടാണ് വാക്‌സിന്‍ സ്വീകരിച്ചയാളുടെ നമ്പറിലേക്ക് വാക്‌സിന്‍  സര്‍ട്ടിഫിക്കറ്റ് അയക്കുന്നതിന് പകരം തെറ്റുപറ്റിയതെന്ന് ബാണാസ്‌കന്ദ ഇമ്മ്യൂണൈസേഷന്‍ ഓഫീസര്‍ ഡോ ജിഗ്നേഷ് ഹര്‍യാനി പറഞ്ഞു.

ഒന്നാമത്തെ ഡോസ് എടുത്തതിന് പിന്നാലെയാണ് ജോഷി മരിച്ചത്.എന്നാല്‍ രണ്ടാമത്തെ ഡോസ്് വാക്‌സിന്‍ സ്വീകരിക്കേണ്ടവരുടെ പട്ടികയില്‍ നിന്ന് ജോഷിയുടെ പേര് നീക്കം ചെയ്യാന്‍ മറന്നുപോയി. രണ്ടാമത്തെ ഡോസ് വാക്‌സിന്‍ കൊടുക്കേണ്ട സമയമായപ്പോള്‍ ജോഷിയുടെ പേര് ഉയര്‍ന്നുവന്നു. തുടര്‍ന്ന് ജോഷി മരിച്ചുപോയത് അറിയാതെ ഫോണ്‍ നമ്പര്‍ സിസ്്റ്റത്തില്‍ അപ്ലോഡ് ചെയ്യുകയായിരുന്നുവെന്ന് ജിഗ്നേഷ് ഹര്‍യാനി പറഞ്ഞു. അബദ്ധം സംഭവിച്ച ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT