പ്രതീകാത്മക ചിത്രം 
India

സഹോദരനെയും ഭാര്യയെയും വെട്ടിക്കൊന്നു, ഒരു വയസുള്ള കുട്ടിയുടെ കൈകാലുകള്‍ മുറിച്ചുമാറ്റി; അമ്മയ്‌ക്കൊപ്പം കടന്നുകളഞ്ഞ് യുവാവ് 

ഉത്തര്‍പ്രദേശില്‍ സഹോദരനെയും സഹോദരന്റെ ഭാര്യയെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സഹോദരനെയും സഹോദരന്റെ ഭാര്യയെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. സഹോദരന്റെ ഒരു വയസുള്ള കുട്ടിയുടെ കൈകാലുകള്‍ യുവാവ് മുറിച്ചുമാറ്റിയതായും പൊലീസ് പറയുന്നു. ഇറച്ചി വെട്ടാന്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം.

ഭാദോഗിയിലാണ് സംഭവം. 42 വയസുള്ള ജമീല്‍, 38 വയസുള്ള റൂബി എന്നി ദമ്പതികളാണ് സഹോദരന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് പറയുന്നു.

കജിയാന സ്വദേശിയായ നൗഷാദാണ് ആക്രമണം നടത്തിയത്. ഇറച്ചിവെട്ടുകാരനാണ് നൗഷാദ്. ഞായറാഴ്ച വൈകീട്ട് വീട്ടില്‍ വച്ചാണ് സംഭവം നടന്നത്. കുടുംബത്തില്‍ തര്‍ക്കത്തെ തുടര്‍ന്ന് കുപിതനായ നൗഷാദ് മൂവരെയും ആക്രമിക്കുകയായിരുന്നു. ഇറച്ചിവെട്ടാന്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. സഹോദരനെയും സഹോദരിയുടെ ഭാര്യയെയും ആക്രമിച്ച ശേഷം ഒരു വയസുള്ള കുട്ടിക്ക് നേരെ യുവാവ് തിരിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ കൈകാലുകള്‍ മുറിച്ചുമാറ്റുകയായിരുന്നു. സംഭവത്തിന് പിന്നാലെ അമ്മയ്‌ക്കൊപ്പം ഒളിച്ചോടിയ നൗഷാദിനെ പിടികൂടുന്നതിനുള്ള ശ്രമം തുടരുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചീഫ് ജസ്റ്റിസ് രാജിവയ്ക്കണം'; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് കെപിസിസി

'വിസ്മയപ്പെട്ടി' തുറന്നപ്പോൾ കോടിശ്വരൻമാർ; വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ച് മലയാളികൾ

അപ്പീല്‍ നല്‍കി പിണറായി; ഗ്യാനേഷ് കുമാറിനെതിരെ രാഹുല്‍ സുപ്രീം കോടതിയില്‍; ബിജെപി മുന്‍ എംഎല്‍എയെ നാട്ടുകാര്‍ അടിച്ചുകൊന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

​Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു

റിയാദ് വിമാത്താവളം ശനിയാഴ്ച വരെ അടച്ചിടും