പ്രതീകാത്മക ചിത്രം 
India

നാലാമത് ജനിച്ചതും പെണ്‍കുഞ്ഞ്; 34കാരന്‍ ജീവനൊടുക്കി

കര്‍ണാടകയില്‍ നാലാമത് ജനിച്ച കുഞ്ഞും പെണ്ണായതിനെ തുടര്‍ന്ന് 34കാരന്‍ ജീവനൊടുക്കി

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ നാലാമത് ജനിച്ച കുഞ്ഞും പെണ്ണായതിനെ തുടര്‍ന്ന് 34കാരന്‍ ജീവനൊടുക്കി. ആണ്‍കുഞ്ഞ് ഇല്ലാത്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ എന്നാണ് പൊലീസ് സംശയിക്കുന്നത്.

ബംഗളൂരുവില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള സെറ്റിഹള്ളിയിലാണ് സംഭവം. ഒന്‍പത് വര്‍ഷം മുന്‍പാണ് ലോകേഷ് വിവാഹിതനായത്. മൂന്ന് വര്‍ഷം മുന്‍പാണ് ഭാര്യ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ജനിച്ച മൂന്ന് കുഞ്ഞുങ്ങളും പെണ്‍കുട്ടികള്‍ ആയതില്‍ ലോകേഷ് നിരാശയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. 

തനിക്ക് ആണ്‍കുഞ്ഞ് ഇല്ലാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്യുമെന്ന് ലോകേഷ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. സുഹൃത്തുക്കള്‍ ഉപദേശിച്ച് യുവാവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. അടുത്തിടെയാണ് ലോകേഷിന്റെ ഭാര്യ വീണ്ടും ഗര്‍ഭിണിയായത്. ഇതോടെ ആണ്‍കുഞ്ഞിനായുള്ള ലോകേഷിന്റെ പ്രതീക്ഷകള്‍ക്ക് വീണ്ടും ജീവന്‍ വെച്ചു.

കഴിഞ്ഞദിവസം ആശുപത്രിയില്‍ വച്ചായിരുന്നു പ്രസവം. നാലാമത്തെ കുഞ്ഞും പെണ്ണായതോടെ, ലോകേഷ് അസ്വസ്ഥനായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ലോകേഷിന് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ആണ്‍കുഞ്ഞിനെ ലഭിക്കാത്തതിലുള്ള വിഷമം കാരണം യുവാവ് ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്

യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി; പരാമാവധി ചാര്‍ജ് 300 രൂപ

'ആ ഡിസൈനിൽ എന്റെ ചിത്രങ്ങൾ'; ബി​ഗ് ബോസിൽ മോഹൻലാൽ ധരിച്ച ഷർട്ട് വിവാ​​ദത്തിൽ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 17നും 30നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം