പ്രതീകാത്മക ചിത്രം 
India

കാമുകിക്കൊപ്പം ജീവിക്കാന്‍ തന്ത്രം മെനഞ്ഞു ; നാമക്കല്‍ കൊലപാതകത്തിന് പിന്നില്‍ ഭര്‍ത്താവ് ; കവര്‍ച്ചാനാടകം പൊളിച്ച് പൊലീസ്

ശബരീനാഥനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : തമിഴ്‌നാട്ടിലെ യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ ഭര്‍ത്താവാണെന്ന് തെളിഞ്ഞു. ആത്തൂര്‍ സ്വദേശിനി ധരണീദേവി (25) യുടെ കൊലപാതകത്തിലാണ് ഭര്‍ത്താവ് ഈറോഡ് സ്വദേശി ശബരീനാഥന്‍ (30) പിടിയിലായത്. 

കാറില്‍ വീട്ടിലേക്കു പോകുമ്പോള്‍ തന്നെയും ഭാര്യയെയും കവര്‍ച്ചാസംഘം ആക്രമിച്ചെന്നും ഗുരുതരമായി പരുക്കേറ്റ ധരണിദേവിയെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ മരിച്ചെന്നും കാണിച്ച് ശബരീനാഥന്‍ ശനിയാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു.

കുമാരപാളയം, കോട്ടമേട് മേല്‍പാലത്തിലാണ് അക്രമം നടന്നത്. ഭാര്യയുടെ ആഭരണങ്ങളും പണവും കവര്‍ച്ചാസംഘം തട്ടിയെടുത്തതായും പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തു നടത്തിയ അന്വേഷണത്തില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താനായില്ല. 

ഇതേത്തുടര്‍ന്ന് ശബരീനാഥനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൂന്നു വര്‍ഷം മുന്‍പു വിവാഹിതരായ ധരണിദേവിയും ശബരീനാഥും നിരന്തരം വഴക്കായിരുന്നു. ഇതിനിടെ ഭര്‍ത്താവിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ ധരണിദേവി ഒന്നര വയസ്സുള്ള മകനൊപ്പം മാതാപിതാക്കളുടെ വീട്ടിലേക്കു താമസം മാറ്റി. 

കഴിഞ്ഞ ആഴ്ച ആത്തൂരിലെ ധരണീദേവിയുടെ വീട്ടിലെത്തിയ ശബരീനാഥന്‍  പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും തന്നോടൊപ്പം വരണമെന്നും ഭാര്യയോട് ആവശ്യപ്പെട്ടു. ഈറോഡിലേക്കു മടങ്ങുന്നതിനിടെ കുമാരപാളയത്തുവച്ച് ധരണിദേവിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം കവര്‍ച്ചാശ്രമമായി മാറ്റിയ ശേഷം കാമുകിക്കൊപ്പം ജീവിക്കാനായിരുന്നു ലക്ഷ്യമിട്ടതെന്ന് ശബരീനാഥന്‍ പൊലീസിനോട് വെളിപ്പെടുത്തി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം