ഫ്‌ലാറ്റിന്റെ മുകളില്‍ നിന്ന് ചാടാന്‍ ശ്രമിച്ച യുവതിയെ പിടിച്ചു കയറ്റാന്‍ ശ്രമം 
India

ഭര്‍ത്താവുമായി വഴക്കിട്ടു, യുവതി ഒന്‍പതാം നിലയില്‍ നിന്ന് ചാടി, മൂന്ന് മിനിറ്റ് നേരം യുവാവിന്റെ കൈകളില്‍, പക്ഷേ...- വീഡിയോ 

ഉത്തര്‍പ്രദേശില്‍ ഫ്‌ലാറ്റിന്റെ മുകളില്‍ നിന്ന് യുവതി വീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ:  ഉത്തര്‍പ്രദേശില്‍ ഫ്‌ലാറ്റിന്റെ മുകളില്‍ നിന്ന് യുവതി വീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്. പിടിച്ച് കയറ്റാന്‍ ശ്രമിച്ച ഭര്‍ത്താവിന്റെ കൈയില്‍ നിന്ന് താഴേക്ക് വീണ യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതി വീഴാന്‍ പോകുന്നത് കണ്ട് ഫ്‌ലാറ്റിലെ മറ്റു താമസക്കാര്‍ താഴെ കിടക്ക സജ്ജീകരിച്ചിരുന്നു. ഇതിലേക്കാണ് യുവതി വീണതെങ്കിലും വീഴ്ചയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.

ഗാസിയാബാദിലാണ് സംഭവം. ഫ്‌ലാറ്റിന്റെ ഒന്‍പതാം നിലയില്‍ നിന്നാണ് യുവതി ചാടിയത്. ബാല്‍ക്കണിയുടെ മുന്നില്‍ നിന്ന് ഭര്‍ത്താവുമായി വഴക്കിട്ട യുവതി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാല്‍ക്കണിയിലെ കമ്പിയില്‍ കയറി നിന്ന് ചാടാന്‍ തുടങ്ങിയ യുവതിയെ കണ്ട് ഭര്‍ത്താവ് ഞെട്ടി. ഉടന്‍ തന്നെ ഭാര്യയെ പിടിച്ചു കയറ്റാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മൂന്ന് മിനിറ്റ് നേരമാണ് യുവതിയുടെ കൈയില്‍ പിടിച്ച് മുകളിലേക്ക് വലിച്ചു കയറ്റാന്‍ ശ്രമിച്ചത്. എന്നാല്‍ ശ്രമം വിഫലമായതിനെ തുടര്‍ന്ന് യുവതി താഴേക്ക് വീഴുകയായിരുന്നു.

യുവതി വീഴുമെന്ന് കണ്ട് താഴെ ഫ്‌ലാറ്റിലെ മറ്റു താമസക്കാര്‍ കിടക്ക ഒരുക്കി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ഇതിലേക്കാണ് യുവതി വീണതെങ്കിലും വീഴ്ചയുടെ ആഘാതത്തില്‍ പരിക്ക് പറ്റുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

SCROLL FOR NEXT