ഇളവുകള്‍ക്ക് ശേഷം മദ്യഷോപ്പുകള്‍ തുറന്നപ്പോള്‍ 
India

മാസങ്ങള്‍ക്ക് ശേഷം മദ്യം കിട്ടി;  കുപ്പികള്‍ ആരാധിച്ച് ആഘോഷം; വീഡിയോ വൈറല്‍

ആരതി ഉഴിഞ്ഞ ശേഷമാണ് മദ്യഷോപ്പില്‍ നിന്ന് മദ്യം വാങ്ങുന്നത്‌ 

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ തമിഴ്‌നാട്ടില്‍ ഇന്നാണ് മദ്യഷോപ്പുകള്‍ തുറന്നത്. ഇതേതുടര്‍ന്ന് മദ്യശാലയില്‍ എത്തി കുപ്പി വാങ്ങിയ ആളുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. 

രാവിലെ മദ്യഷോപ്പിലെത്തിയ ഇയാള്‍ വിളക്ക് കത്തിച്ച ശേഷമാണ് കുപ്പി വാങ്ങുന്നത്. അതിന് ശേഷം വിളക്കിന് മുന്നില്‍ വച്ച് മദ്യകുപ്പികള്‍ ആരാധിക്കുന്നതും വീഡിയോയില്‍ കാണാം. ഇയാള്‍ക്ക് പിന്നാലെ മദ്യം വാങ്ങിയ ആളും ഇയാളോടൊപ്പം ആരാധനയില്‍ പങ്കുചേരുന്നു. മധുരയിലെ ഒരു മദ്യഷോപ്പിന് മുന്നിലായിരുന്നു സംഭവം.

കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതിന് പിന്നാലെയാണ് തമിഴ്‌നാട്ടിലെ 27 ജില്ലകളില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരയാണ് മദ്യഷോപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. അതേസമയം മദ്യഷോപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കിയതിനെതിരെ സ്റ്റാലിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍