പ്രതീകാത്മക ചിത്രം 
India

ഭാര്യയുമായി അയല്‍വാസിയ്ക്ക് അവിഹിതബന്ധം; ദമ്പതികള്‍ ചേര്‍ന്ന് യുവാവിനെ കഴുത്ത് ഞെരിച്ചുകൊന്നു; മൃതദേഹം വീട്ടുമുറ്റത്ത്

അയല്‍വാസിയായ ഇയാളുമായി യുവതി വിവാഹേതരബന്ധം പുലര്‍ത്തിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: വിവാഹേതരബന്ധം ആരോപിച്ച് ദമ്പതികള്‍ ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി. പശ്ചിമബംഗാളിലെ മാല്‍ഡ ജില്ലയിലാണ് സംഭവം. സംഭവത്തിന് ശേഷം പ്രതികള്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി.

കൊലപാതകത്തെ തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയും പ്രതികളുടെ വീടിന് തീയിടുകയും ചെയ്തു. നാല്‍പ്പതുകാരനായ ലക്ഷ്മണ്‍ ഘോഷാണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ ഇയാളുമായി യുവതി വിവാഹേതരബന്ധം പുലര്‍ത്തിയിരുന്നു. ഇതേതുടര്‍ന്ന് ഞായറാഴ്ച വൈകീട്ട് ദമ്പതികള്‍ തമ്മില്‍ വഴക്കിട്ടിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന്‌വാവിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. 

തിങ്കളാഴ്ച രാവിലെ ആറ് മണിക്ക് കൊലനടത്തിയ കാര്യം ഇവര്‍ പൊലീസ് സ്റ്റേഷനിലെത്തി അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോള്‍ വീടിന്റെ പുറക് വശത്ത് ലക്ഷ്മണിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ പ്രദേശത്ത് സംഘര്‍ഷമുണ്ടായി. പ്രതികളുടെ വീട്  അയല്‍വാസികള്‍ കൊള്ളയടിക്കുകയും തീയിടുകയും ചെയ്തു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും