പ്രതീകാത്മക ചിത്രം 
India

വിവാഹത്തിന് ഒരാഴ്ച മാത്രം, യുവതി സമയത്ത് ഭക്ഷണം നല്‍കിയില്ല; അച്ഛന്‍ കുത്തിക്കൊന്നു

ഉത്തര്‍പ്രദേശില്‍ 22കാരിയായ മകളെ കൊലപ്പെടുത്തിയ കേസില്‍ 55കാരന്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 22കാരിയായ മകളെ കൊലപ്പെടുത്തിയ കേസില്‍ 55കാരന്‍ അറസ്റ്റില്‍. സമയത്ത് ഭക്ഷണം നല്‍കാതിരുന്നതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഒരാഴ്ചക്കുള്ളില്‍ വിവാഹം കഴിക്കാനിരിക്കേയാണ് യുവതിയുടെ മരണം.

ഹാപ്പൂര്‍ ജില്ലയില്‍ ബാബുഗണ്ഡ് മേഖലയിലാണ് സംഭവം. അച്ഛന്‍ മുഹമ്മദ് ഫരിയദാണ് അറസ്റ്റിലായത്. ഭക്ഷണം വിളമ്പുന്നത് താമസിച്ചതുമായി ബന്ധപ്പെട്ട് അച്ഛനും മകളും തമ്മില്‍ വഴക്കിട്ടു. കുപിതനായ അച്ഛന്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഗുരുതരമായി മുറിവേറ്റതാണ് മരണകാരണം. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്തു

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാമക്ഷേത്രത്തിലെ സിസിടിവിയില്‍ കണ്ടത് 105 മോഷണം; അന്വേഷണം പൂര്‍ത്തിയായി; കുറ്റപത്രം രണ്ട് ദിവസത്തിനകം

പ്രാരംഭവില 13.99 ലക്ഷം രൂപ, സിയറ ഡാര്‍ക്ക് എഡിഷന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

മനുഷ്യര്‍ വേണ്ട! മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ എഐ; സ്മാര്‍ട് വൈല്‍ഡ്ലൈഫ് ഫീഡറുമായി യുഎഇ

സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 110 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത, ഇപ്പോൾ അപേക്ഷിക്കാം

ഈഴവര്‍ പൂണൂല്‍ ധരിക്കുന്നത് ബ്രാഹ്മണ മഹിമ സൂക്ഷിക്കുന്നതിനാല്‍; വിചിത്രവാദവുമായി ജി സുധാകരന്‍