പ്രതീകാത്മക ചിത്രം 
India

വസ്തു തര്‍ക്കം: അച്ഛനെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു, മൃതദേഹം മുറിച്ച് കഷ്ണങ്ങളാക്കി സ്യുട്ട്‌കേസില്‍ ഒളിപ്പിച്ചു; മകന്‍ പിടിയില്‍ 

ഉത്തര്‍പ്രദേശില്‍ വസ്തു തര്‍ക്കത്തിന്റെ പേരില്‍ 62 വയസുള്ള അച്ഛനെ മകന്‍ കൊലപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വസ്തു തര്‍ക്കത്തിന്റെ പേരില്‍ 62 വയസുള്ള അച്ഛനെ മകന്‍ കൊലപ്പെടുത്തി. മൃതദേഹം വെട്ടിമുറിച്ച് കഷ്ണങ്ങളാക്കിയ പ്രതി, സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ചതായി പൊലീസ് പറയുന്നു.

ഗോരഖ്പൂര്‍ സൂരജ് കുണ്ഡ് കോളനിയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. മുരളീധര്‍ ഗുപ്തയാണ് മരിച്ചത്. 20കാരനായ മകന്‍ സന്തോഷ് കുമാര്‍ ഗുപ്തയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ സഹോദരന്റെ പരാതിയിലാണ് പൊലീസ് നടപടി.

വസ്തു തര്‍ക്കത്തെ തുടര്‍ന്നാണ് മകന്‍ അച്ഛനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. വീട്ടില്‍ അച്ഛന്‍ ഒറ്റയ്ക്കാണെന്ന് മനസിലാക്കി ചുറ്റിക കൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം സഹോദരന്റെ മുറിയില്‍ കിടന്നിരുന്ന സ്യൂട്ട്‌കേസിലാക്കി. ഇതിന് പിന്നാലെ വീടിന് പിന്നിലുള്ള തെരുവില്‍ സ്യൂട്ട്‌കേസ് ഒളിപ്പിച്ചതായും പൊലീസ് പറയുന്നു. 

മൃതദേഹം വീണ്ടെടുത്തതായും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായും പൊലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി