പ്രതീകാത്മക ചിത്രം 
India

സെക്‌സിന് വിസമ്മതിച്ചു; യുവതിയുടെ കഴുത്തില്‍ കത്രിക കുത്തിയിറക്കി കൊന്നു; വീട് പൂട്ടി കടന്നുകളഞ്ഞ ലിവ് ഇന്‍ പാര്‍ട്ണര്‍ വലയില്‍

 മധ്യപ്രദേശില്‍ ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിന്റെ ദേഷ്യത്തില്‍ 20കാരിയെ ലിവ് ഇന്‍ പാര്‍ട്ണര്‍ കുത്തിക്കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍:  മധ്യപ്രദേശില്‍ ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിന്റെ ദേഷ്യത്തില്‍ 20കാരിയെ ലിവ് ഇന്‍ പാര്‍ട്ണര്‍ കുത്തിക്കൊന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാടക വീട്ടില്‍ ഒരുമിച്ച് താമസിച്ച് വരികയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്‍ഡോറില്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഭവം. രണ്ടുദിവസത്തിന് ശേഷമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 24കാരനായ പ്രവീണ്‍ സിങ് ആണ് അറസ്റ്റിലായത്. പ്രതി കത്രിക എടുത്ത് യുവതിയുടെ കഴുത്തില്‍ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. തുടര്‍ന്ന് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാടക വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. ലൈംഗിക ബന്ധത്തിന് യുവതി വിസമ്മതിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും പൊലീസ് പറയുന്നു. കുത്തേറ്റതിന് പിന്നാലെ ചോര വാര്‍ന്ന യുവതി തത്ക്ഷണം മരിച്ചതായും പൊലീസ് പറയുന്നു. 

സംഭവത്തിന് പിന്നാലെ വീട് പൂട്ടി യുവാവ് കടന്നുകളഞ്ഞു. യുവതിയുടെ മൊബൈല്‍ ഫോണും എടുത്തുകൊണ്ടാണ് പ്രവീണ്‍ സ്ഥലത്ത് നിന്ന്് രക്ഷപ്പെട്ടത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ പ്രതിയെ പിടികൂടിയതോടെയാണ് സംഭവം വെളിച്ചത്ത് വന്നതെന്നും പൊലീസ് പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'നീണ്ട 29 വർഷങ്ങൾ; അകലെയാണെങ്കിലും സുകുവേട്ടൻ എനിക്കും മക്കൾക്കും എന്നും കണ്ണെത്തുന്ന ദൂരത്ത് തന്നെയുണ്ട്'

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

SCROLL FOR NEXT