പ്രതീകാത്മക ചിത്രം 
India

രാത്രി മുഴുവൻ മൃതദേഹം കുളിമുറിയിൽ സൂക്ഷിച്ചു, മകൻ കണ്ടത് അച്ഛൻ അമ്മയെ നിലത്ത് വലിച്ചിഴയ്‌ക്കുന്നത്

കേസിൽ മകന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്‌തത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ജോലിക്ക് പോകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ചു കൊന്നു. ഡൽഹി മദൻഗീറി സ്വദേശിനി സുശീല(50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് വേദ് പ്രകാശിനെ(52) പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ മകന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്‌തത്.

സുശീല ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ട് ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നതായി മകൻ മൊഴി നൽകി.
ചൊവ്വാഴ്ച രാത്രിയുണ്ടായ തർക്കിത്തിനിടെ വേദ് ദുപ്പട്ട ഉപയോ​ഗിച്ച് സുശീലയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് രാത്രി മുഴുവൻ മൃതദേഹം കുളിമുറിയിൽ സൂക്ഷിച്ചു. ബുധനാഴ്ച രാവിലെ മുകൾ നിലയിലുണ്ടായിരുന്ന മകനെ പിതാവ് വിളിച്ചു വരുത്തി. 

മകൻ താഴത്തെ നിലയിൽ എത്തിയപ്പോൾ അച്ഛൻ അമ്മയെ കുളിമുറിയിൽ നിന്നും വലിച്ചിഴക്കുന്നതാണ് കണ്ടത്. കാര്യം തിരക്കിയപ്പോൾ അമ്മയെ കൊലപ്പെടുത്തിയ വിവരം വേദ് മകനോട് പറഞ്ഞു. തുടർന്ന് ഇരുവരും ചേർന്ന് സുശീലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം നേരത്തെ സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു.

എന്നാൽ സുശീലയുടെ ശരീരത്തിലെ പരിക്കുകളും പാടുകളും കണ്ട് സംശയം തോന്നി ഡോക്ടർമാരാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മകൻ എല്ലാം വെളിപ്പെടുത്തി. സുശീല ഭർത്താവിനെതിരെ നേരത്തെ ഗാർഹിക പീഡനത്തിന് പരാതി നൽകിയിരുന്നു. ഈ കേസിൽ സാകേത് ജില്ലാ കോടതിയിൽ വിചാരണ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ മകൻറെ വിവാഹ സമയത്ത് ബന്ധുക്കളുടെ സമ്മർദം കാരണം സുശീല പരാതി പിൻവലിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

SCROLL FOR NEXT