പ്രതീകാത്മക ചിത്രം 
India

ഭാര്യയുമായി 18കാരന് അവിഹിതബന്ധം; യുവതിയെയും കാമുകനെയും കൊലപ്പെടുത്തി ഭര്‍ത്താവ്

അവിഹിതബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന്‌ യുവാവ് ഭാര്യയെയും പതിനെട്ടുകാരനെയും കൊലപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

ഡെറാഢൂണ്‍: അവിഹിതബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന്‌ യുവാവ് ഭാര്യയെയും പതിനെട്ടുകാരനെയും കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് അറസ്റ്റ്  ചെയ്തു. 

പ്രതി ലഖിംപൂര്‍ ഖേരി സ്വദേശിയാണ്. ഇയാള്‍ ഷഹാസ്പൂരില്‍ കട നടത്തി ഭാര്യയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. ഇയാളുടെ കടയ്ക്കടുത്ത് ജോലി ചെയ്തിരുന്ന പതിനെട്ടുകാരനായ യുവാവ് ഇയാളുടെ വീട്ടിലെ നിത്യസന്ദര്‍ശകനയായിരുന്നു. അതിനിടെ ഭാര്യയും ഇയാളും തമ്മില്‍ ബന്ധം തുടരുകയായിരുന്നു.

അതിനിടെ ഇവര്‍ മറ്റൊരു സ്ഥലത്തേക്ക് വീടുമാറുകയും ചെയ്തു. എന്നാല്‍ ഇവിടെ വച്ചും ഇരുവരും കാണുകയും ബന്ധം തുടരുകയും ചെയ്തു. അതിനിടെയാണ് ഇരുവരെയും കൊലപ്പെടുത്താന്‍ യുവതിയുടെ ഭര്‍ത്താവ് തീരുമാനിക്കുകയും ചെയ്തു.

അതിനിടെ യുവതിയെ കാണാനില്ലെന്ന്  പറഞ്ഞ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വഷണത്തില്‍ ഭര്‍ത്താവാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. തെളിവെടുപ്പിന്റെ ഭാഗമായി പൊലീസ് 150 സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT