പ്രതീകാത്മക ചിത്രം 
India

കോവിഡ് ബാധിച്ച് ഭാര്യയുടെ അച്ഛന്‍ മരിച്ചു, വീട്ടുകാര്‍ക്ക് 30ലക്ഷം രൂപ നഷ്ടപരിഹാരം; പാതി വേണം, അടിപിടി, കേസ്  

യുവതിയുടെ അച്ഛന്‍ കോവിഡ് ബാധിച്ച് മരിച്ചതിന് 30 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി സര്‍ക്കാര്‍ നല്‍കിയത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിച്ച അച്ഛന്റെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരത്തിന്റെ പകുതി തരാത്തതിന്റെ പേരില്‍ യുവതിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്. യുവതിയുടെ അച്ഛന്‍ കോവിഡ് ബാധിച്ച് മരിച്ചതിന് 30 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി സര്‍ക്കാര്‍ നല്‍കിയത്. ഇതിന്റെ പകുതി വേണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍ത്താവിന്റെ നാലു ബന്ധുക്കളും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചു എന്നതാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. 29കാരിയാണ് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പരാതി നല്‍കിയത്. 2020ലാണ് യുവതി കല്യാണം കഴിച്ചത്. 2021ലാണ് യുവതിയുടെ അച്ഛന്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഉത്തര്‍പ്രദേശ് സ്വദേശിയാണ് അച്ഛന്‍. മരണത്തില്‍ നഷ്ടപരിഹാരമായി 30ലക്ഷം രൂപയാണ് അച്ഛന്റെ കുടുംബത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയത്. ഇതിന്റെ പകുതി വേണമെന്ന് പറഞ്ഞ് തന്നെ ഉപദ്രവിച്ചു എന്നതാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

പണം നല്‍കില്ല എന്ന നിലപാട് സ്വീകരിച്ചതോടെ, ഭര്‍ത്താവും ഭര്‍ത്താവിന്റെ നാലു ബന്ധുക്കളും ചേര്‍ന്ന് തന്നെ അസഭ്യം പറയാനും മര്‍ദ്ദിക്കാനും ആരംഭിച്ചു. കഴിഞ്ഞമാസം വീട്ടില്‍ നിന്ന്  തന്നെ പുറത്താക്കുകയും ചെയ്തതായി യുവതിയുടെ പരാതിയില്‍ പറയുന്നു. പരാതിയില്‍ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് ഡ്യൂട്ടിയിലിരിക്കേ, കോവിഡ് ബാധിച്ച് മരിച്ച 2000 ജീവനക്കാരുടെ കുടുംബത്തിനാണ് 30ലക്ഷം രൂപ നഷ്ടപരിഹാരമായി യുപി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT