ഫയല്‍ ചിത്രം 
India

നൈനിറ്റാളില്‍ ട്രിപ്പിന് പോയി; ഗുഹയില്‍വച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടാമെന്ന് വാഗ്ദാനം; ഭാര്യയെ യുവാവ് കഴുത്ത് ഞെരിച്ചുകൊന്നു; മൃതദേഹം വലിച്ചെറിഞ്ഞു

വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷമാണ് ഇയാള്‍ യുവതിയെ കൊലപ്പെടുത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഭാര്യയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഡല്‍ഹി സ്വദേശിയായ രാജേഷാണ് അറസ്റ്റിലായത്. നേരത്തെ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായിരുന്നു ഇയാള്‍. പിന്നീട് യുവതിയെ വിവാഹം കഴിക്കുകയായിരുന്നു. 

വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷമാണ് ഇയാള്‍ യുവതിയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ജൂണിലാണ് രാജേഷിനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ഓഗസ്റ്റ് മാസത്തില്‍ രാജേഷിനെ അറസ്റ്റ് ചെയ്തു. തിഹാര്‍ ജയിലിലായിരുന്ന രാജേഷ് ഒക്ടോബറില്‍ ജയില്‍ മോചിതനായി. യുവതി പരാതി പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ ജയില്‍ മോചിതനായത്. 

പിന്നാലെ 2020 ഡിസംബറില്‍ ഇരുവരും വിവാഹിതരായി. എന്നാല്‍ വിവാഹശേഷം രാജേഷ് യുവതിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. വഴക്ക് പതിവായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. ഒടുവില്‍ സ്വന്തം വീട്ടില്‍ തിരിച്ചെത്തിയ യുവതിയെ ഇയാള്‍ വീണ്ടും തിരിച്ചുവിളിക്കുകയായിരുന്നു. 

കഴിഞ്ഞ ജൂണ്‍ 11 ന് ഉത്തരാഖണ്ഡിലെ ഉദംസിംഗ് നഗര്‍ ജില്ലയിലുള്ള അമ്മയെ കാണാമെന്ന് പറഞ്ഞ് ഭാര്യയേയും കൂട്ടി രാജേഷ് പോയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതിനു ശേഷം യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ ഫോണ്‍ റെക്കോര്‍ഡുകളും പരിശോധിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. ജൂണ്‍ 12ന് നൈനിറ്റാളിലെ ഹനുമാന്‍ ക്ഷേത്രത്തിന് സമീപത്തായിരുന്നു ഫോണിന്റെ അവസാനത്തെ ടവര്‍ ലൊക്കേഷന്‍. രാജേഷിന്റെ അവസാന ലൊക്കേഷനും ഇതുതന്നെയായിരുന്നു.

തുടര്‍ന്ന് രാജേഷിനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകം വിവരം പുറത്തറിയുന്നത്. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ രാജേഷ് കൊലപാതകം നിഷേധിച്ചെങ്കിലും പിന്നീട് കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് പറയുന്നു. ഭാര്യയും അമ്മയും ചേര്‍ന്ന് തന്നെ പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് കൊലപാതം നടത്തിയതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.

ഭാര്യയെ കൊലപ്പെടുത്താന്‍ ഇയാള്‍ നേരത്തേ പദ്ധതിയിട്ടതായാണ് സൂചന. നൈനിറ്റാളില്‍ നിന്നും 13 കിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ സ്ഥലത്തു വെച്ച് ലൈംഗിക ബന്ധത്തിന് താത്പര്യം പ്രകടിപ്പിച്ച രാജേഷ് ഭാര്യയേയും കൂട്ടി അടുത്തുള്ള ഗുഹയിലേക്ക് കയറി. ലൈംഗിക ബന്ധത്തിനു ശേഷം ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി