പ്രതീകാത്മക ചിത്രം 
India

മദ്യത്തിനായി പണം കടം വാങ്ങി; 500 രൂപ തിരികെ ചോദിച്ചതിന് യുവാവിനെ കുത്തിക്കൊന്നു

മദ്യം വാങ്ങിക്കാൻ അപ്പാല റെഡ്ഡിയിൽ നിന്നു 500 രൂപ വാങ്ങിയ ശങ്കർ പണം തിരിച്ചു നൽകിയില്ല

സമകാലിക മലയാളം ഡെസ്ക്

അമരാവതി: മദ്യം വാങ്ങാൻ കടമായി കൊടുത്ത പണം തിരിച്ചു ചോദിച്ചതിൽ പ്രകോപിതനായി യുവാവിനെ കുത്തിക്കൊന്നു. വിശാഖപട്ടണത്ത് വെള്ളിയാഴ്ചയായിരുന്നു സംഭവം. ഡി അപ്പാല റെഡ്ഡിയാണ് (32) മരിച്ചത്. നിരവധി കേസുകളിൽ പ്രതിയായ എൻ ഗൗരി  ശങ്കർ ആണ് അപ്പാലയെ കൊന്നത്. 

മദ്യം വാങ്ങിക്കാൻ അപ്പാല റെഡ്ഡിയിൽ നിന്നു 500 രൂപ വാങ്ങിയ ശങ്കർ പണം തിരിച്ചു നൽകിയില്ല. തുടർന്ന് അപ്പാല, ശങ്കറിന്റെ സഹോദരൻ സായിയെ സമീപിച്ചു. പണം ചോദിച്ചതിന്റെ പേരിൽ ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടായി.

പിന്നീട് സായ്, ശങ്കറിനോട് കാര്യങ്ങൾ പറഞ്ഞു. മദ്യപിച്ചിരുന്ന ശങ്കർ പ്രകോപിതനായി സഹോദരനൊപ്പം അപ്പാലയെ തേടിയെത്തുകയും കത്തി ഉപയോഗിച്ച് കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അപ്പാലയെ വിശാഖപട്ടണത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

ജിമ്മിൽ പോയാൽ മാത്രം മസിൽ വരില്ല മിസ്റ്റർ; ഈ ഭക്ഷണങ്ങൾ കൂടെ കഴിക്കണം

നിര്‍മല സീതാരാമന്റെ 'ബജറ്റ്' സാരികൾ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

SCROLL FOR NEXT