കാറിന് തീപിടിച്ച് പ്രതിശ്രുത വരന്‍ മരിച്ചു പ്രതീകാത്മക ചിത്രം
India

വിവാഹ ക്ഷണക്കത്ത് കൊടുക്കാന്‍ ഇറങ്ങി; കാറിന് തീപിടിച്ച് പ്രതിശ്രുത വരന്‍ മരിച്ചു

വിവാഹ ക്ഷണക്കത്ത് കൊടുക്കാന്‍ ഇറങ്ങിയ പ്രതിശ്രുത വരന്‍ കാറിന് തീപിടിച്ച് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിവാഹ ക്ഷണക്കത്ത് കൊടുക്കാന്‍ ഇറങ്ങിയ പ്രതിശ്രുത വരന്‍ കാറിന് തീപിടിച്ച് പൊള്ളലേറ്റ് മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ നവാദ നിവാസിയായ യുവാവിന്റെ വിവാഹം ഫ്രെബുവരി 14നാണ് നിശ്ചയിച്ചിരുന്നത്.

ഗാസിപൂരിലെ ബാബ ബാങ്ക്വറ്റ് ഹാളിന് സമീപം ശനിയാഴ്ച രാത്രിയാണ് സംഭവം. കാറിനുള്ളില്‍ വെച്ച് പൊള്ളലേറ്റ് ആണ് യുവാവ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. 'ഉച്ചകഴിഞ്ഞ് വിവാഹ ക്ഷണക്കത്ത് നല്‍കാന്‍ പുറത്തിറങ്ങിയ സമയത്താണ് സംഭവം. വൈകുന്നേരം വരെ തിരിച്ചെത്തിയില്ല. ഞങ്ങള്‍ അയാളെ വിളിക്കാന്‍ ശ്രമിച്ചു, പക്ഷേ യുവാവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. രാത്രി 11:30 ഓടെ, ഒരു അപകടമുണ്ടായെന്നും അനില്‍ ആശുപത്രിയിലാണെന്നും പൊലീസ് ഞങ്ങളെ വിളിച്ചു,' - പ്രതിശ്രുത വരന്റെ മൂത്ത സഹോദരന്‍ സുമിത് പറഞ്ഞു.

തീപിടുത്തത്തിന് പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ല. യുവാവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി