പ്രതീകാത്മക ചിത്രം 
India

യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; 28കാരനെ ചെരുപ്പ് മാലയിട്ട് നഗ്നാക്കി നടത്തിച്ചു; വീഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചു; അറസ്റ്റ്

യുവാവ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സൂപ്പര്‍വൈസറാണ്. യുവതിയാകട്ടെ തൊഴിലുറപ്പ് ജീവനക്കാരിയാണ്. 

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് 28കാരനെ ചെരുപ്പുമാലയണിയിച്ച് നഗ്നനാക്കി നടത്തിച്ചു. രാജസ്ഥാനിലെ ജ്വലവാര്‍ ജില്ലയിലാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.  സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. യുവതിയെ ശല്യം ചെയ്ത റാത്തോഡിനെയും പൊലീസ് അറസ്റ്റ് ചെയ്തു. 

യുവതിയുടെ ഭര്‍ത്താവ് ശനിയാഴ്ച വൈകുന്നേരം റാത്തോഡിനെയും ഭാര്യയെയും വീട്ടില്‍ ഒരുമിച്ച് കണ്ടതിനെ തുടര്‍ന്ന് താക്കീത് നല്‍കി വിട്ടയച്ചിരുന്നു. പിറ്റേദിവസം ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് യുവാവിനെ വിളിച്ചുവരുത്തുകയായിരന്നു. തുടര്‍ന്ന് ചെരുപ്പുമാലയിട്ട് നഗ്നനാക്കി ഗ്രാമത്തിലൂടെ നടത്തിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായും പൊലീസ് പറയുന്നു.

റാത്തോഡ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സൂപ്പര്‍വൈസറാണ്. യുവതിയാകട്ടെ തൊഴിലുറപ്പ് ജീവനക്കാരിയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇതിനകം എട്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. യുവതിയുടെ ഭര്‍ത്താവ് ഒളിവിലാണ്.  യുവതി പട്ടികജാതി വിഭാഗത്തില്‍പ്പെട്ടതിനാല്‍ റാത്തോഡിനെതിരെ എസ് സി/എസ്ടി ആക്ട് പ്രകാരവും കേസ് എടുത്തിട്ടുണ്ട്. റാത്തോഡ് സമീപകാലത്തായി യുവതിക്ക് ഒരു മൊബൈല്‍ ഫോണ്‍ സമ്മാനിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. അവര്‍ തമ്മില്‍ ബന്ധമുണ്ടായിരിക്കെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT