പ്രതീകാത്മക ചിത്രം 
India

കാമുകിയെ സന്തോഷിപ്പിക്കാന്‍ 20കാരന്‍ എസ്‌ഐ വേഷത്തില്‍; കയ്യോടെ പൊലീസ് പൊക്കി

കാമുകിയെ സന്തോഷിപ്പിക്കാനായി എസ്‌ഐ വേഷത്തിലെത്തിയ 20കാരന്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കാമുകിയെ സന്തോഷിപ്പിക്കാനായി എസ്‌ഐ വേഷത്തിലെത്തിയ 20കാരന്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ ദ്വക്ര പ്രദേശത്തെ ഒരു ഹോട്ടലില്‍ വച്ചാണ് ഉത്തര്‍ പ്രദേശിലെ മഥുര സ്വദേശിയായ അജയിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലുള്ള കാമുകിയെ കാണാനെത്തിയതായിരുന്നു യുവാവ്.

കാമുകിയോട് താന്‍ ഉത്തര്‍പ്രദേശ് പൊലീസില്‍ സബ് ഇന്‍സ്‌പെക്ടറാണെന്നായിരുന്നു യുവാവ് പറഞ്ഞത്. പെണ്‍കുട്ടിയെ സ്വന്താമാക്കാനായാണ് പൊലീസ് വേഷത്തിലെത്തിയത്. എന്നാല്‍ ഹോട്ടലില്‍ മുറിയെടുക്കവേ ഹോട്ടല്‍ മാനേജര്‍ക്ക് സംശയം തോന്നി പൊലീസില്‍ അറിയിക്കുകയായിരുന്നു.

പൊലീസെത്തി യുവാവിന്റെ മുറി പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇയാളുടെ മുറിയില്‍ നിന്നും യുപി പൊലീസിന്റെ രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകളും ഒരു യൂണിഫോമും കണ്ടെത്തി.  എന്നാല്‍ എന്നാണ് പരിശീലനം പൂര്‍ത്തിയായത്, ഏത് സ്‌റ്റേഷനിലാണ് പോസ്റ്റിംഗ് ലഭിച്ചത്, എത്രകാലമായി പൊലീസ് സേനയിലുണ്ട് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് യുവാവ് മറുപടി നല്‍കിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ സഹാബാദ് മുഹമ്മദ്പൂര്‍ പ്രദേശത്ത് ജലവിതരണം നടത്തുന്ന ആളാണെന്ന് പൊലീസ് കണ്ടെത്തി. യുവാവിനെതിരെ ദ്വാരക സൗത്ത് പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി