പ്രതീകാത്മക ചിത്രം 
India

അമ്മയോട് പറഞ്ഞാല്‍ എല്ലാം ഇല്ലാതാക്കും; പതിനാലുകാരിയായ മകളെ നിരവധി തവണ ബലാത്സംഗം ചെയ്ത് 38കാരന്‍; അറസ്റ്റ്

ഓട്ടോറിക്ഷ ഡ്രൈവറായ 38 കാരനാണ് പതിനാലുകാരി വീട്ടില്‍ തനിച്ചായപ്പോള്‍ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചത്‌ 

Author : സമകാലിക മലയാളം ഡെസ്ക്


വഡോദര: പതിനാലുകാരിയായ മകളെ നിരവധി തവണ അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

38 കാരനായ ഇയാള്‍ ഓട്ടോറിക്ഷ ഡ്രൈവറാണ്. പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായ സമയങ്ങളിലായിരുന്നു ഇയാള്‍ പീഡിപ്പിച്ചത്. പെണ്‍കുട്ടി ഇക്കാര്യം അമ്മയോട് പറയുമെന്ന് പറഞ്ഞപ്പോള്‍ അമ്മയെയും മറ്റ് മക്കളെയും കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.

പീഡനം സഹിക്കവയ്യാതായപ്പോള്‍ പെണ്‍കുട്ടി അമ്മയോട് കാര്യങ്ങള്‍ തുറന്നുപറയുകയായിരുന്നു. യുവതി ഇക്കാര്യം ഭര്‍ത്താവിനോട് ചോദിച്ചപ്പോള്‍ കുറ്റം സമ്മതിക്കുന്നതിന് പകരം എല്ലാവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസില്‍ പരാതി നല്‍കിയാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഒടുവില്‍ ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT