ഇന്ത്യന്‍ പതാകയ്ക്ക് സല്യൂട്ട് നല്‍കുന്ന യുവാവ്  
India

പാക് അനുകൂല മുദ്രാവാക്യത്തിനു ശിക്ഷ; 21 തവണ ദേശീയ പതാകയെ സല്യൂട്ട് ചെയ്ത് യുവാവ്

ഉപാധികളോടെ യുവാവിനെ ജാമ്യത്തില്‍ വിടാന്‍ ഹൈക്കോടതി ജസ്റ്റിസ് ഡി കെ പാലിവാള്‍ ഉത്തരവിടുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച യുവാവിനോട് 21 തവണ ഇന്ത്യന്‍ പതാകയ്ക്ക് സല്യൂട്ട് നല്‍കാന്‍ നിര്‍ദേശിച്ച് മധ്യപ്രദേശ് ഹൈക്കോടതി. മിസ്രോദ് പൊലീസ് സ്‌റ്റേഷനില്‍ എല്ലാ മാസവും ആദ്യത്തെയും നാലാമത്തെയും ചൊവ്വാഴ്ചകളില്‍ 'ഭാരത് മാതാ കീ ജയ്' മുദ്രാവാക്യം വിളിച്ച് ത്രിവര്‍ണ പതാകയെ സല്യൂട്ട് ചെയ്യാനാണ് കോടതി നിര്‍ദേശം.

ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഫൈസാന്‍ എന്ന യുവാവ് പൊലീസ് സ്‌റ്റേഷനിലെത്തി മാസത്തിലെ നാലാമത്തെ ചൊവ്വാഴ്ചയായ ഇന്ന് 21 തവണ ദേശീയ പതാകയ്ക്ക് സല്യൂട്ട് നല്‍കിയതായി മിസ്‌റോഡ് പൊലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് മനീഷ് രാജ് ഭദോരിയ പിടിഐയോട് പറഞ്ഞു. കേസില്‍ വിചാരണ തീരും വരെ ഈ നടപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പാകിസ്ഥാന്‍ അനുകൂല റീലുകള്‍ നിര്‍മ്മിച്ചത് വലിയ തെറ്റാണെന്നും അതില്‍ ഖേദിക്കുന്നുവെന്നും ഫൈസാന്‍ പിടിഐയോട് പറഞ്ഞു. 'ആരും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കരുത്, ഇത്തരം റീലുകള്‍ നിര്‍മ്മിക്കരുതെന്ന് തന്റെ സുഹൃത്തുക്കളോട് ആവശ്യപ്പെടുന്നതായും യുവാവ് പറഞ്ഞു.

പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന വിഡിയോ പുറത്തുവന്നതിന് പിന്നാലെ യുവാവിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഒക്‌ടോബര്‍ 15ന് പുറപ്പെടുവിച്ച ഉത്തരവില്‍ ഉപാധികളോടെ യുവാവിനെ ജാമ്യത്തില്‍ വിടാന്‍ ഹൈക്കോടതി ജസ്റ്റിസ് ഡി കെ പാലിവാള്‍ ഉത്തരവിടുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരാളിലേക്ക് ചുരുങ്ങിയ ഭരണം'; വീഴ്ചകള്‍ തിരുത്തി അണികളിലേക്ക് മടങ്ങാന്‍ സിപിഎം

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും

വൈദ്യുതി പ്രതിസന്ധി: ബാറ്ററി സംഭരണം താല്‍ക്കാലിക ആശ്വാസം മാത്രം, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളാണ് ശാശ്വത പരിഹാരമെന്ന് വിദഗ്ധര്‍

ഇന്നും നാളെയും ശക്തമായ മഴ, 50 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റിനും ഇടിമിന്നലിനും സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Today's Rashi Phalam September 15| പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം